Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി...

കോന്നി ഉപതെരഞ്ഞെടുപ്പ്: നാലാം ദിനവും ആരും പത്രിക നല്‍കിയില്ല

text_fields
bookmark_border
പത്തനംതിട്ട: പത്രിക സമര്‍പ്പിക്കാന്‍ രണ്ടു പ്രവൃത്തി ദിവസം മാത്രം ബാക്കിനില്‍ക്കെ കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പിന് ആരും പത്രിക സമര്‍പ്പിച്ചില്ല. വിജ്ഞാപനം പുറപ്പെടുവിച്ച് നാലാം ദിവസവും ആരും പത്രിക സമര്‍പ്പിച്ചില്ല. നാമനിർദേശ പത്രിക സെപ്റ്റംബർ 30വരെയാണ് സ്വീകരിക്കുക. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ കലക്ടേറ്റില്‍ വരണാധികാരിയായ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്തില്‍ ഉപവരണാധികാരിയായ കോന്നി ബ്ലോക്ക് െഡവലപ്മൻെറ് ഓഫിസര്‍ സി.പി. രാജേഷ് കുമാര്‍ എന്നിവരുടെ മുമ്പാകെ പത്രിക സമര്‍പ്പിക്കാം. ഇലക്ഷന്‍ കമീഷൻെറ ഉത്തരവ് പ്രകാരം പൊതുഅവധി ദിവസങ്ങള്‍, മാസത്തിലെ രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നീ ദിവസങ്ങളില്‍ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിക്കുകയില്ല. സെപ്റ്റംബർ 28 ഓഫിസ് പ്രവൃത്തി ദിവസമാണെങ്കിലും നാലാം ശനിയാഴ്ചയായതിനാല്‍ പത്രിക സ്വീകരിക്കുകയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story