Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരള ആർട്ടിസാൻസ്...

കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

text_fields
bookmark_border
തിരുവല്ല: സംസ്ഥാനത്തെ പരമ്പരാഗത കൈത്തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്നവരുടെയും നിർമാണ-തയ്യൽ തൊഴിലാളികളുടെയു ം സംഘടനയായ കേരള ആർട്ടിസാൻസ് അസോസിയേഷൻെറ സംസ്ഥാന സമ്മേളനം മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ 29ന് നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡൻറ് കെ. സോമൻ പതാക ഉയർത്തും. 10.30ന് നടക്കുന്ന സമ്മേളനം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കോയിവിള രവി റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് സംഘടന തെരഞ്ഞെടുപ്പ് നടക്കും. കോയിവിള രവി, സി.വി. മണി, കെ.വി. വിശ്വനാഥനാചാരി, പി. വിജയകുമാർ, എ.വി. രാജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story