Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

കരിഞ്ചേറ്റില്‍മുക്ക്-മണിമലമുക്ക് പാത തകർന്നു

text_fields
bookmark_border
അടൂർ: ഏഴംകുളം, കൊടുമൺ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന . പാത ടാറിങ്ങും മെറ്റലും ഇളകി കാല്‍നട പോലും പറ്റാത് ത അവസ്ഥയിലാണ്. വശങ്ങളില്‍ റബര്‍ തോട്ടമായതിനാലും മഴവെള്ളം ഒഴുകാന്‍ ഓടയില്ലാത്തിനാലുമാണ് പാത തകര്‍ന്നത്. തൊടുവക്കാട്, തേപ്പുപാറ-പുതുമല പാതകളുടെ സംഗമസ്ഥലമാണ് കരിഞ്ചേറ്റിൽ. പുതുമല-പ്ലാേൻറഷന്‍, വയണകുന്ന് പാതകള്‍ തിരിയുന്നിടമാണ് മണിമലമുക്ക്. എസ്.എൻ.ഐ.ടി കോളജ്, അംഗന്‍വാടി, സ്‌കൂളുകൾ, ജനസേവനകേന്ദ്രം, പ്ലാേൻറഷന്‍ കോര്‍പറേഷന്‍ കൊടുമണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്കു പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഈ പാത ഉപയോഗിക്കുന്നത്. സമീപ പാതകളെല്ലാം സഞ്ചാരയോഗ്യമാക്കാന്‍ നടപടിയായിട്ടും ഈ പാതയെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story