Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുള ദിനാചരണം; തൈകൾ...

മുള ദിനാചരണം; തൈകൾ നട്ടു

text_fields
bookmark_border
പന്തളം: മുള ദിനാചരണത്തിൻെറ ഭാഗമായി പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ പൂഴിക്കാട് പാങ്ങൽ വലിയ തോടിൻെറ വശങ്ങളിൽ മുളന്തൈ നട്ടു. മുളയുടെ ഔഷധഗുണങ്ങളെക്കുറിച്ചും വീട് നിർമാണം, കാർഷിക ഉപകരണങ്ങൾ നിർമാണം, കൗതുക വസ്തുക്കൾ നിർമാണം തുടങ്ങിയ മുളയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും മാത്രം മനസ്സിലാക്കിയിരുന്ന കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തിൽ മുളയുടെ പ്രാധാന്യം പുത്തനറിവ് പകർന്നു. തോട്, പുഴ എന്നിവയുടെ വശങ്ങളിൽ മുള വെച്ചുപിടിപ്പിക്കുന്നത് മണ്ണിടിച്ചിൽ തടയുന്നു. കൂടാതെ വെള്ളം കരകവിഞ്ഞ് ഒഴുകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കുന്നു. പ്രഥമാധ്യാപിക ബി. വിജയലക്ഷ്മി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം ടി.ജി. ഗോപിനാഥൻപിള്ള, പ്രദേശവാസികളായ വിജയൻ, വിജയകുമാർ, കോഓഡിനേറ്റർ സുദീന, ജൈവ വൈവിധ്യ ക്ലബ് കൺവീനർ നിഷ, അധ്യാപകരായ രാജേശ്വരി, സൗദാമിനി, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ഡി.സി.സി ജനറൽ ബോഡി യോഗം നാളെ പത്തനംതിട്ട: ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ശനിയാഴ്ച ഉച്ചക്ക് 2.30ന് പ്രസിഡൻറ് ബാബു ജോർജിൻെറ അധ്യക്ഷതയിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. ബാൾ ബാൻഡ്മിൻറൺ ചാമ്പ്യൻഷിപ് പത്തനംതിട്ട: ജില്ല സബ് ജൂനിയർ ബാൾ ബാൻഡ്മിൻറൺ ചാമ്പ്യൻഷിപ് പത്തനംതിട്ടയിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്. 2004 ജനുവരി 2ന് ശേഷം ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി എം.ജി. ദിലീപ് അറിയിച്ചു. ഫോൺ: 9446116636.
Show Full Article
TAGS:LOCAL NEWS 
Next Story