Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-2

പത്തനംതിട്ട ലൈവ്​-2

text_fields
bookmark_border
ആറന്മുള ജലോത്സവത്തിന് എല്ലാ സഹായവും പിന്തുണയും നൽകും -മന്ത്രി രാജു ആറന്മുള: ആറന്മുള ജലോത്സവം കൂടുതൽ മികച്ച രീ തിയിൽ നടത്താൻ എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. സത്രക്കടവിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് നടത്തിയ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലോത്സവത്തിൻെറ ഗ്രാൻറ് അഞ്ചുലക്ഷം രൂപയെന്നത് 10 ലക്ഷമാക്കി സർക്കാർ ഉയർത്തിയിട്ടുണ്ട്. ഇനിയും ആവശ്യമായ സഹായം ലഭിക്കാൻ ടൂറിസം-ദേവസ്വം മന്ത്രിയുമായും എം.എൽ.എമാരുമായും ചേർന്ന് കൂട്ടായ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള ജലോത്സവം മികച്ച രീതിയിൽ നടത്താൻ പള്ളിയോട സേവാ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് മത്സരവള്ളം കളികളിൽനിന്ന് വ്യത്യസ്തതയുള്ളതാണ് ആറന്മുളയിലേത്. വേഗം മാത്രമല്ല വിജയത്തിൻെറ മാനദണ്ഡം. വഞ്ചിപ്പാട്ടും താളവും വേഷവുമെല്ലാം വിജയിയെ നിശ്ചയിക്കുന്നതിൽ പ്രധാനമാണ്. മനോഹരവും അത്യപൂർവവുമായ കാഴ്ചയാണ് ആറന്മുള വള്ളംവളി നൽകുന്നതെന്നും മന്ത്രി രാജു പറഞ്ഞു. യോജിപ്പിൻെറയും ഐക്യത്തിൻെറയും കാഴ്ചയാണ് ആറന്മുളയിൽ കാണുന്നത്. ഇത്തരം ഐക്യത്തിലൂടെ രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കവി എസ്. രമേശൻ നായർക്ക് രാമപുരത്തുവാര്യർ അവാർഡ് അദ്ദേഹം സമ്മാനിച്ചു. പത്തനംതിട്ട ജില്ലയുടെ ടൂറിസം പ്രചാരണ വിഡിയോ പ്രകാശനം ചെയ്തു ആറന്മുള: ലോക വിനോദസഞ്ചാര ഭൂപടത്തിൽ പത്തനംതിട്ട ജില്ലയെ എത്തിക്കാൻ ടൂറിസം വകുപ്പ് തയാറാക്കിയ പ്രചാരണ വിഡിയോ ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൻെറ ഉദ്ഘാടന വേദിയിലായിരുന്നു പ്രകാശനം. ആറന്മുളയുടെ പൈതൃകം, പടയണി, ആങ്ങമൂഴി കൊട്ടവഞ്ചി, വിവിധ ആരാധനാലയങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്. പ്രചാരണ വിഡിയോയിലൂടെ തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കാനും അതിലൂടെ വിനോദസഞ്ചാര മേഖലയിൽ ജില്ലക്ക് പുത്തൻ ഉണര്‍വ് പകരുകയും തൊഴിൽലഭ്യത വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. ആംബുലന്‍സ് അനുവദിക്കുമെന്ന് ആേൻറാ ആൻറണി എം.പി ആറന്മുള: ആറന്മുള പള്ളിയോട സേവാസംഘത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് ആേൻറാ ആൻറണി എം.പി പറഞ്ഞു. ആറന്മുള ഉത്രട്ടാതി ജലോത്സവ വേദിയില്‍ വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി.
Show Full Article
TAGS:LOCAL NEWS 
Next Story