Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-3

പത്തനംതിട്ട ലൈവ്​-3

text_fields
bookmark_border
പമ്പയുടെ നെട്ടായത്തിൽ കഥകളിയും തിരുവാതിരയും ആറന്മുള: പമ്പാനദിയെ പുളകംചാർത്തി നാടൻകലകളുടെ അവതരണം. തിരുവോണത് തോണിക്ക് ജലോത്സവ വേദിയില്‍ നല്‍കിയ വരവേല്‍പിന് ശേഷം ജലോപരിതലത്തില്‍ പ്രത്യേകം തയാറാക്കിയ വള്ളങ്ങളിലെ വേദിയില്‍ നാടന്‍കലകളുടെ അവതരണം ഉത്സസവത്തിന് മാറ്റുകൂട്ടി. കലാമണ്ഡലം അരുണും സംഘവും അവതരിപ്പിച്ച കുചേലവൃത്തം കഥകളിയില്‍ കുചേലന്‍ അവല്‍പ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാന്‍ ചെല്ലുന്ന ഭാഗമാണ് അവതരിപ്പിച്ചത്. മാന്നാര്‍ യൂനിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച തിരുവാതിരയും ശ്രദ്ധേയമായി. ചെട്ടികുളങ്ങര കുത്തിയോട്ട സമിതി കുത്തിയോട്ടച്ചുവടുകള്‍ അവതരിപ്പിച്ചു. പരമ്പരാഗത ഭജന കീര്‍ത്തനങ്ങളുടെ അവതരണമായ മാനസജപലഹരിയും ഉണ്ടായിരുന്നു. പമ്പാ നദീതടത്തിലെ സുപരിചിതമായ വേലകളിയും അരങ്ങേറി. അവതരണ കലകളുടെ പ്രകടനത്തിന് ശേഷം ബി ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും പിന്നീട് എ ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും നടന്നു. ഏറ്റവും മുന്നിൽ തിരുവോണത്തോണി പുറെപ്പട്ടു. തൊട്ടുപിന്നിലായായാണ് ഫ്ലോട്ടുകളും പള്ളിയോടങ്ങളും നീങ്ങിയത്. തുടര്‍ന്നാണ് പരമ്പരാഗത ശൈലിയിലുള്ള തുഴച്ചില്‍ അടിസ്ഥാനമാക്കി പള്ളിയോടങ്ങളുടെ മത്സര വള്ളംകളി നടന്നത്. വെള്ളമുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിലുക്കാർ വള്ളപ്പാട്ടുകൾ പാടി ആവേശംകൊള്ളിച്ചു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും മുത്തുക്കുടയും കൊടിച്ചാമരങ്ങളും നയനാനന്ദകരമായ കാഴ്ച ഒരുക്കി. നാലാം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള കലാ-സാംസ്കാരിക പൈതൃകത്തിൻെറ ഉദാത്ത ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭ ഘോഷയാത്ര വിസ്മയം സൃഷ്ടിച്ചു. ഇക്കുറി പള്ളിയോടങ്ങളുടെ എണ്ണം കൂടിയതും പമ്പയിലെ ജലക്രമീകരണവും ജലോത്സവം കൂടുതല്‍ മനോഹരമാക്കി. മണിയാറിൽനിന്ന് പുലർച്ച നാലു മുതൽ ഉച്ച വരെ ജലം തുറന്നുവിട്ട് നദിയിൽ ജലനിരപ്പ് ക്രമികരിച്ചിരുന്നു. പരപ്പഴക്കടവ് മുതല്‍ സത്രക്കടവ് വരെയാണ് മത്സര വള്ളംകളി നടന്നത്. നദിയിലെ അപകടം ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ദുരന്ത നിവാരണ വകുപ്പ് നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് ആറന്മുളയിലും പരിസരത്തുമായി ഒരുക്കിയത്. രാമപുരത്ത് വാര്യർ പുരസ്‌കാരം ആറന്മുള: ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് സമ്മാനിച്ചു. 2000ലാണ് പള്ളിയോട സേവാസംഘം രാമപുരത്ത് വാര്യർ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഡോ. പുതുശേരി രാമചന്ദ്രൻ, കടമ്മനിട്ട രാമകൃഷ്ണൻ, ഒ.എന്‍.വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാവാലം ശ്രീകുമാര്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയവർ. ഇടക്കാലത്ത് നിലച്ചുപോയ അവാര്‍ഡ് ഏതാനും വര്‍ഷം മുമ്പാണ് പുനഃസ്ഥാപിച്ചത്. രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ടുകളില്‍ പ്രത്യേകിച്ചും കുചേലവൃത്തം വഞ്ചിപ്പാട്ട് പള്ളിയോടങ്ങളെ സംബന്ധിച്ചിടത്തോളം ആത്മാവാണ്. അതിനാൽ രാമപുരത്ത് വാര്യരോടുള്ള ആദര സൂചകമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Show Full Article
TAGS:LOCAL NEWS 
Next Story