Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാലമ്പലം ചെമ്പുപൊതിയൽ...

നാലമ്പലം ചെമ്പുപൊതിയൽ തുടങ്ങി

text_fields
bookmark_border
കോട്ടാങ്ങൽ: കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട് അനുബന്ധിച്ചുള്ള നാലമ്പലം ചെമ്പുപൊതിയൽ ചടങ്ങ് ആരംഭിച്ചു. ഇതോടനുബന്ധിച്ചു ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ ചേർന്ന യോഗം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ ദേവസ്വം ചെയർമാൻ മോഹൻ കെ. നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാജു എബ്രഹാം, ഡോ. എൻ. ജയരാജ് എന്നിവർ ചേർന്ന് തച്ചന്മാർക്ക് ആദ്യ ചെമ്പോല നൽകി. വിശ്വാസപരമായും സാംസ്കാരികപരമായും ഒന്നായി കഴിയുന്ന പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പ്രദേശവും കോട്ടയം ജില്ലയിലെ വെള്ളാവൂർ പ്രദേശവും തമ്മിൽ ബന്ധപ്പെടാൻ പുത്തൂർ കടവിൽ ഇരുകരയെയും ബന്ധിപ്പിച്ച് പാലം വേണമെന്നുള്ള ജനങ്ങളുടെ ചിരകാല അഭിലാഷം പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം കമ്മിറ്റി രാജു എബ്രഹാം എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ എന്നിവർക്കു നിവേദനം നൽകി. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇരു എം.എൽ.എമാരും യോഗത്തിൽ ഉറപ്പ് നൽകി. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. അജി ഇലത്തോട്ടത്തിൽ, എബിൻ ബാബു, ടി.എൻ. വിജയൻ, ഹിന്ദു ഐക്യവേദി കോട്ടയം ജില്ല ജോയൻറ് സെക്രട്ടറി കെ.പി. ഗോപിദാസ്, കോട്ടാങ്ങൽ പടയണി കമ്മിറ്റി രക്ഷാധികാരി കെ.ജി. ഫൽഗുനൻ, കുളത്തൂർ പടയണി കമ്മിറ്റി സെക്രട്ടറി ടി.എ. വാസുക്കുട്ടൻ നായർ, ദേവസ്വം സെക്രട്ടറി ടി. സുനിൽ, വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര, ജോയൻറ് സെക്രട്ടറി സജി കുമാർ വയലാമണ്ണിൽ, ട്രഷറർ രാജീവ്‌ ചളുകാട്ട്, ഭരണസമിതി അംഗം കെ.കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story