മുത്തൂറ്റ്​ സമരം വ്യവസായ സംരംഭക സമൂഹത്തെ ഭീതിയിലാക്കുന്നു -പി.ജെ. കുര്യൻ

05:02 AM
09/09/2019
തിരുവല്ല: കേരളത്തിൽ മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജീവനക്കാരെ പ്രവേശിപ്പിക്കില്ലെന്ന സി.ഐ.ടി.യു നിലപാട് സംരംഭക സമൂഹങ്ങൾക്ക് കേരളം ഒഴിവാക്കാൻ കാരണമാകുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനമായി മുത്തൂറ്റ് വളർന്നത് ജനങ്ങളുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. കേരളത്തിൽ സമാന സ്ഥാപനങ്ങളിലേക്കാൾ മികച്ച സേവനവേതന വ്യവസ്ഥകളാണ് മുത്തൂറ്റ് ഗ്രൂപ് നൽകുന്നതെന്നാണ് ഭൂരിപക്ഷം ജീവനക്കാരും പറയുന്നത്. ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഉപദ്രവിക്കുന്ന നടപടി കേരളത്തിന് അപമാനമാണ്. സർക്കാർ വ്യവസായ സ്ഥാപനങ്ങളെ കേരളത്തിൽനിന്ന് പുറത്താക്കുന്ന സി.ഐ.ടി.യു നിലപാടിനെ പിന്തുണക്കുകയാണ്. സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Loading...
COMMENTS