Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുരുജയന്തി ആഘോഷം 13ന്...

ഗുരുജയന്തി ആഘോഷം 13ന് അടൂരിൽ

text_fields
bookmark_border
പത്തനംതിട്ട: 165ാമത് ഗുരുജയന്തി ആഘോഷം 13ന് സംയുക്ത ഘോഷയാത്രയോടുകൂടി അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൻെറ മുന്നോടിയായി ഗുരുദർശനങ്ങൾ കുട്ടികളിൽ എത്തിക്കാനായി ശാഖതലത്തിൽ എട്ടിന് ഉച്ചക്ക് രണ്ടിനും ഒമ്പതിന് രാവിലെ 11ന് യൂനിയൻതലത്തിലും ക്വിസ് മത്സരം നടത്തും. കിഴക്കൻ മേഖല വിളംബര ജാഥ ഒമ്പതിന് രാവിലെ 8.30ന് യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറൻ മേഖല വിളംബര ജാഥ ഒമ്പതിന് രാവിലെ യൂനിയൻ കൺവീനർ മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ചതയദിവസം ഉച്ചക്ക് 2.30 നടക്കുന്ന സംയുക്ത ചതയദിനാഘോഷയാത്രയിൽ 15000ൽപരം ശ്രീനാരായണീയർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് അടൂർ ശ്രീനാരായണ നഗറിൽ നടക്കുന്ന സമ്മേളനം യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അടൂർ യൂനിയൻ ചെയർമാൻ എം. മനോജ് കുമാർ അധ്യക്ഷതവഹിക്കും. യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഷിബു കിഴക്കിടം സമ്മാനദാനം നിർവഹിക്കും. ശുചിത്വത്തിന് മുൻഗണന നൽകി പരിസ്ഥിതി സൗഹാർദമായ ക്രമീകരണം ആയിരിക്കും ഒരുക്കുന്നെതന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, കൺവീനർ അഡ്വ. മണ്ണടി മോഹനൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഷിബു കിഴക്കിടം, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. സുസ്ലോവ്, ഫിനാൻസ് കമ്മിറ്റി കൺവീനർ ഷെറിൻ എന്നിവർ പങ്കെടുത്തു. മരച്ചില്ലകൾ മുറിച്ചുനീക്കി അടൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ മറയുംവിധം നിന്ന മരച്ചില്ലകൾ വഴിയാത്രക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും പൊതുപ്രവർത്തകരുടെയും സഹായത്താൽ അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർഡിൻെറ നേതൃത്വത്തിൽ മുറിച്ചുമാറ്റി. പൊതുമരാമത്ത് വകുപ്പിനും വനംവകുപ്പിനും നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് നിരാശരായ ജനങ്ങൾ മരച്ചില്ല വെട്ടുന്നത് കണ്ട് പൊലീസിനൊപ്പം കൂടി ട്രാഫിക് നിയന്ത്രണവും മരം വെട്ടും ഏറ്റെടുക്കുകയായിരുന്നു. വാട്ടർ കണക്ഷൻ ആവശ്യമുള്ളവർ ബന്ധെപ്പടണം മല്ലപ്പള്ളി: മല്ലപ്പള്ളി-പുല്ലാട് റോഡിൻെറ ഇരുവശത്തും താമസിക്കുന്നവരിൽ കേരള ജല അതോറിറ്റിയുടെ ശുദ്ധജല കണക്ഷനുകൾ ആവശ്യമുള്ളവർ എത്രയും വേഗം മല്ലപ്പള്ളി/പുല്ലാട് ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്ന് ജല അതോറിറ്റി അറിയിച്ചു. റോഡ് നവീകരണം ഉടൻ ആരംഭിക്കുന്നതിനാൽ പിന്നീട് കുഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story