Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവോണത്തോണി...

തിരുവോണത്തോണി യാത്രക്ക്​ മങ്ങാട്ട് ഭട്ടതിരി ഞായറാഴ്ച പുറപ്പെടും

text_fields
bookmark_border
പത്തനംതിട്ട: ഉത്രാടംനാൾ കാട്ടൂരിൽനിന്ന് പുറപ്പെടുന്ന തിരുവോണത്തോണിയിൽ കയറുന്നതിനായി മങ്ങാട്ട് ഭട്ടതിരി സെ പ്റ്റംബർ എട്ടിന് കോട്ടയം കുമാരനല്ലൂരിൽനിന്ന് യാത്ര തിരിക്കും. ചിങ്ങത്തിലെ മൂലം നാളിലാണ്‌ ഭട്ടതിരി ചുരുളന്‍ വള്ളത്തിന്‍കയറി കാട്ടൂരിലേക്ക്‌ പുറപ്പെടുന്നത്‌. രണ്ടാം ദിവസം വൈകീട്ട്‌ ആറന്മുളയില്‍ എത്തുന്ന ഭട്ടതിരിയുടെ ചുരുളന്‍ വള്ളം ആറന്മുളയില്‍ തങ്ങും. ഉത്രാടംനാള്‍ വെളുപ്പിനു പുറപ്പെട്ട് ഉച്ചയോടെ കാട്ടൂരിന്‌ അടുത്തുള്ള അയിരൂര്‍ പുതിയകാവ്‌ ദേവീക്ഷേത്രക്കടവില്‍ എത്തും. അവിടെനിന്ന് കാട്ടൂര്‍മഠത്തില്‍ എത്തുന്ന ഭട്ടതിരിയെ കരക്കാര്‍ സ്വീകരിക്കും. ഉത്രാടംനാള്‍ സന്ധ്യയോടെ തിരുവോണത്തോണി കാട്ടൂരില്‍നിന്ന് ആറന്മുളക്ക്‌ തിരിക്കും. തിരുവോണസദ്യക്കുള്ള അരിയും പച്ചക്കറികളും മറ്റും തിരുവോണത്തോണിയില്‍ കയറ്റും. കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും തോണിയില്‍ കയറും. തിരുവോണനാൾ പുലർച്ച തോണി ആറന്മുള ക്ഷേത്രക്കടവിൽ അടുക്കും. തുടര്‍ന്ന്‌ തിരുവോണത്തോണിയിലെ അരിയും പച്ചക്കറികളും മറ്റും ക്ഷേത്രത്തിലെത്തിക്കും. ഈ സാധനങ്ങള്‍ ഉപയോഗിച്ചാണ്‌ ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story