Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാട്ടാനകളുടെ അനധികൃത...

നാട്ടാനകളുടെ അനധികൃത കൈമാറ്റം തടയാൻ വനം വകുപ്പ്​

text_fields
bookmark_border
പത്തനംതിട്ട: നാട്ടാനകളുടെ കച്ചവടവും കൈമാറ്റവും സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും കർശനമാക്കുമെന്ന് വനം വ കുപ്പ്. അടുത്ത കാലത്തായി ആനകളുടെ കൈമാറ്റവും വില്‍പനയും വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് തീരുമാനം. ആനകളുടെ അനധികൃത കൈമാറ്റവും പാട്ടത്തിനു നല്‍കലും അവയുടെ ജീവഹാനിക്കുതന്നെ കാരണമാകും വിധമുള്ള ദുരുപയോഗത്തിന് ഇടയാക്കുന്നുണ്ട്. ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് െചരിഞ്ഞ 50ലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായവയായിരുന്നു. രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍നിന്ന് ആനകളെ പുറത്തേക്ക് കൊണ്ടുപോകുേമ്പാൾ എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക്, എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് ഉടമ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. ഒറ്റത്തവണയായി 15 ദിവസത്തില്‍ കൂടുതല്‍ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാര്‍പ്പിക്കാന്‍ പാടില്ല. 15 ദിവസത്തിലധികം മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യങ്ങളില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍നിന്ന് മുന്‍കൂര്‍ അനുമതിവാങ്ങുകയും അവക്ക് മതിയായ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം എന്നീ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് വനംവകുപ്പ് നീക്കം. ഇവ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story