Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിഫ്ബി പദ്ധതികളുടെ...

കിഫ്ബി പദ്ധതികളുടെ അവലോകനയോഗം നടത്തി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ . ജില്ലയിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന ്ന് യോഗത്തിൽ സംസാരിച്ച കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ആനയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിൻെറ 15 കിലോമീറ്റര്‍ നിര്‍മാണം സെപ്റ്റംബര്‍ 25നകം പൂര്‍ത്തിയാക്കും. പാറക്കടവ് പാലത്തിൻെറ സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണ്. പന്തളം ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് അലൈന്‍മൻെറില്‍ മാറ്റം ഉളളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍, ഭരണാനുമതി ഉത്തരവ്, അലൈന്‍മൻെറ് സ്‌കെച്ച്, നിലം നികത്തുന്നതിനുള്ള പരിധി ബാധകമല്ലെന്ന് കാണിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് എന്നിവ ലഭ്യമാക്കുന്നതിനു പൊതുമരാമത്ത് എക്‌സി. എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശംനല്‍കി. ഏഴ് മീറ്റര്‍ വീതിയുള്ള വാലാങ്കര-അയിരൂര്‍ റോഡ് 13 മീറ്ററാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുകയാണ്. പാടിമണ്‍-കോട്ടാങ്ങള്‍-ചുങ്കപ്പാറ-ചാലാപ്പള്ളി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. 17.35 കിലോമീറ്റര്‍ നീളമാണ് റോഡിനുള്ളത്. 5.5 മീറ്റര്‍ വീതിയുള്ള റോഡിൻെറ വീതി 11 മീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചങ്ങനാശ്ശേരി-കവിയൂര്‍-തോട്ടഭാഗം റോഡ് പണി പുരോഗമിക്കുന്നു. ആകെ 17കിലോമീറ്റര്‍ നീളമുള്ള റോഡിൻെറ വീതി 11 മീറ്ററായി ഉയര്‍ത്തിയാണ് നിര്‍മാണം. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൻെറ സര്‍വേ നടപടി പൂര്‍ത്തിയായി. 20.4 കിലോമീറ്റര്‍ നീളമുള്ള തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിൻെറ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണ്. കോഴഞ്ചേരി പാലത്തിൻെറ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വടശ്ശേരിക്കര പാലം നിര്‍മാണത്തിൻെറ ഭരണാനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവല്ല-ചങ്ങനാശ്ശേരി കുടിവെള്ള പദ്ധതിക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, ജില്ല സര്‍വേ സൂപ്രണ്ട്് കെ. അനില്‍കുമാര്‍, പി.ഡബ്ല്യു.ഡി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. ബിനു, വിവിധ വകുപ്പ് ഉേദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല ആസൂത്രണ സമിതി യോഗം പത്തനംതിട്ട: ജില്ല ആസൂത്രണ സമിതി 30ന് വൈകീട്ട് 3.30ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മെഡിക്കൽ ക്യാമ്പ് നടത്തി കോന്നി: എക്സൈസ് വകുപ്പ്-ലഹരിവർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ എലിയറക്കൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സൻെററിൻെറയും അരുവാപ്പുലം ഗ്രാമപഞ്ചായത്തിൻെറയും കോന്നി എക്സൈസ് റേഞ്ച് ഓഫിസിൻെറയും സഹകരണത്തോടെ അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പങ്കെടുത്തവർക്ക് വിവിധ പരിശോധനകൾക്കൊപ്പം മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു. ഡോ. പി. പ്രീയ, ഡോ. കാവ്യ മോഹൻ, ഡോ. ശ്രീജിത് എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ. ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story