Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയബാധിതര്‍ക്ക്...

പ്രളയബാധിതര്‍ക്ക് സഹായവുമായി പന്തളം ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പന്തളം ബ്ലോക്ക് പഞ്ചായത്ത്. ദുരിതബാധിതര്‍ക്കുള്ള സഹായം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനില്‍ കലക്ടര്‍ പി.ബി. നൂഹിന് കൈമാറി. 25,000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംഭരണകേന്ദ്രത്തില്‍ എത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാര്‍ എന്നിവരില്‍നിന്നാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. കഴിഞ്ഞ പ്രളയസമയത്ത് ജില്ലയെ ഏറെ സഹായിച്ചവരെ ഓര്‍ക്കുക കൂടിയാണ് ഇതിലൂടെ. അസി. ഡെവലപ്മൻെറ് കമീഷണര്‍ കെ.കെ. വിമല്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള കുമാരി, വിലാസിനി ടീച്ചര്‍, ബി.ഡി.ഒ അനുമാത്യു ജോര്‍ജ്, ജി.ഇ.ഒ വി.ബി. വിജു എന്നിവര്‍ സന്നിഹിതരായിരുന്നു. പരാതി പരിഹാര അദാലത് 24ന് പത്തനംതിട്ട: അടൂര്‍ താലൂക്കുതല പരാതിപരിഹാര അദാലത് 24ന് രാവിലെ ഒമ്പതിന് അടൂര്‍ റവന്യൂ ടവറിലുള്ള ഹൗസിങ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വാഹന ലേലം പത്തനംതിട്ട: പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ 30ന് രാവിലെ 11ന് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ ലേലം ചെയ്യും. ഫോണ്‍: 04682222873. തൊഴില്‍വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷിക്കാം പത്തനംതിട്ട: വിദേശരാജ്യങ്ങളില്‍ തൊഴില്‍സാധ്യതയുള്ള ഓട്ടോകാഡ് 2ഡി ആന്‍ഡ് 3ഡി, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ എന്നിവയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള തൊഴില്‍വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷ www.norkaroots.net/skill upgradation.htm വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 04682258710.
Show Full Article
TAGS:LOCAL NEWS 
Next Story