Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചേന്നംപുത്തൂര്‍...

ചേന്നംപുത്തൂര്‍ കോളനിക്ക്​ ഫ്ലാറ്റ് നിര്‍മിക്കാന്‍ ഭൂമി വാഗ്​ദാനം ചെയ്​ത്​ ഹൗസിങ്​ ബോര്‍ഡ്

text_fields
bookmark_border
പത്തനംതിട്ട: അടൂര്‍ ചേന്നംപുത്തൂര്‍ കോളനിയിലെ ഭവനത്തിന് അര്‍ഹരായവര്‍ എത്രയെന്ന് ഗ്രാമപഞ്ചായത്ത് സര്‍വേ നടത്തി പട്ടിക നല്‍കിയാല്‍ ഫ്ലാറ്റ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഹൗസിങ് ബോര്‍ഡ് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം. സര്‍വേ നടത്തുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പട്ടിക ലഭിച്ചാല്‍ ഉടന്‍ ഫ്ലാറ്റ് നിര്‍മാണം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. ചേന്നംപുത്തൂര്‍ കോളനിയിലെ താമസക്കാര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടുവ ഗവ. എല്‍.പി സ്‌കൂളിലാണ് ആലോചനയോഗം ചേര്‍ന്നത്. രാജീവ്ഗാന്ധി ലക്ഷംവീട് കോളനി പദ്ധതി പ്രകാരം നിര്‍മിച്ചതാണ് ചേന്നംപുത്തൂര്‍ കോളനി. 34 കുടുംബങ്ങളാണ് ഹൗസിങ് ബോര്‍ഡുവക സ്ഥലത്തെ ഇടിയാറായ വീടുകളില്‍ താമസിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ചേന്നംപുത്തൂര്‍ കോളനിയിയിലെ ഭവനത്തിന് അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് നൽകുന്ന മുറക്ക് ദാനആധാരം നല്‍കുന്നതിന് സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തയാറാണെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് പറഞ്ഞു. ചേന്നംപുത്തൂര്‍ കോളനിയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ തയാറാണെന്ന് പി. പ്രസാദ് നേരേത്ത അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തോട്ടുവ ഗവ.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കോളനിവാസികള്‍. കലക്ടര്‍ പി.ബി. നൂഹ്, അടൂര്‍ ആർ.ഡി.ഒ പി.ടി. എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീന റാണി, അടൂര്‍ തഹസില്‍ദാര്‍ ബീന എസ്. ഹനീഫ്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story