Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുള വള്ളസദ്യക്ക്​...

ആറന്മുള വള്ളസദ്യക്ക്​ തിരക്കേറുന്നു

text_fields
bookmark_border
പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ പുനരാ രംഭിച്ചു. ഞായറാഴ്ച വള്ളസദ്യ വഴിപാടുകാരുടെ വന്‍ തിരക്കായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ പമ്പയില്‍ പള്ളിയോടങ്ങളുടെ ചെറുപൂരവും അരങ്ങേറി. ശനിയാഴ്ച 15 പള്ളിയോടങ്ങള്‍ക്കും ഞായറാഴ്ച 14 പള്ളിയോടങ്ങള്‍ക്കും വള്ളസദ്യ നടന്നു. പമ്പയിലെ മണ്‍പുറ്റുകള്‍ പള്ളിയോടങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ദുരന്തനിവാരണ വിഭാഗത്തിൻെറ ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് ജലസേചന വകുപ്പിന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി. എം.എൽ.എ പിടിവാശി ഒഴിവാക്കണം -കോൺഗ്രസ് മല്ലപ്പള്ളി: ഹൈസ്കൂൾപടി-പുല്ലാട് റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് പ്രഫ. പി.ജെ. കുര്യൻ തുക അനുവദിപ്പിച്ചതിൻെറ പേരിൽ നിർമാണ പ്രവർത്തനം നടത്തിയില്ലെന്ന പിടിവാശിയിൽനിന്ന് മാത്യു ടി. തോമസ് എം.എൽ.എ പിന്മാറണമെന്ന് കോൺഗ്രസ്. മല്ലപ്പള്ളി, പുറമറ്റം, മണ്ഡലം പ്രസിഡൻറുമാരായ കെ.ജി. സാബു, ബോബൻ ജോൺ എന്നിവരാണ് ആവശ്യപ്പെട്ടത്. 2016 നവംബർ അഞ്ചിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് പി.ജെ. കുര്യൻ നൽകിയ നിവേദനഫലമായാണ് 15 കോടി അനുവദിച്ചത്. 2019 ജനുവരി 19ന് മുമ്പ് നിർമാണം പൂർത്തിയാകത്തക്ക രീതിയിൽ ടെൻഡർ ചെയ്തെങ്കിലും ജലഅതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്ന കാര്യത്തിൽ സ്ഥലം എം.എൽ.എ ബോധപൂർവം നടത്തിയ കാലതാമസമാണ് നിർമാണം വൈകുന്നത്. ഇപ്പോഴും പൈപ്പിട്ട കുഴിയിൽ മക്കിട്ട് നികത്തേണ്ട ജോലി വാട്ടർ അതോറിറ്റി ചെയ്യേണ്ടതായുണ്ട്. അതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. കുഴി നികത്തിയെങ്കിൽ മാത്രമേ പൊതുമരാമത്ത് ദേശീയപാത അതോറിറ്റിക്ക് റീ-ടെൻഡർ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ നടുവൊടിക്കാതെയിരിക്കാനുള്ള നടപടിയെങ്കിലും എം.എൽ.എ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. മുഴുവൻ വെള്ളപ്പൊക്ക ദുരിതബാധിതർക്കും സഹായധനം നൽകണം പന്തളം: നഗരസഭ പ്രദേശത്ത് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ച മുഴുവൻ ആളുകൾക്കും പ്രളയദുരിതാശ്വാസ ഫണ്ട് നൽകണമെന്ന് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകളിൽ വെള്ളം കയറി ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവർക്കും ദുരിതാശ്വാസ സഹായം നൽകണം. ക്യാമ്പുകളിൽ കഴിയുന്നവർ എല്ലാം അർഹരാണോ എന്ന് അന്വേഷണം നടത്തി അർഹരായവർക്കെല്ലാം ആനുകൂല്യം നൽകണം. കാർഷിക വിളകൾ നശിച്ചവർക്ക് ആനുകൂല്യം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.ആർ. വിജയകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ബിജുഫിലിപ്പ്, ഡി.സി.സി. സെക്രട്ടറിമാരായ കെ.എൻ. അച്യുതൻ, അഡ്വ. ഡി.എൻ. ത്രിദീപ്, വൈ. യാക്കൂബ്, കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. കെ. പ്രതാപൻ, ബ്ലോക്ക് ഭാരവാഹികളായ ബിജു, മാത്യൂസ്, മണ്ഡലം ഭാരവാഹികളായ സോളമൻ വരവുകാലായിൽ, കെ.എൻ. രാജൻ, കുട്ടപ്പൻ നായർ, ക്യാപ്റ്റൻ ഉണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story