Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൃത്തിയും വെടിപ്പും...

വൃത്തിയും വെടിപ്പും കുറവാണ്​; വില കൂടുതലും

text_fields
bookmark_border
പത്തനംതിട്ട: സെൻട്രൽ ജങ്ഷനിൽ കോളജ് റോഡിലായി പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയിൽ സാധനങ്ങൾക്ക് പൊള്ളുന്ന വി ല. മിക്ക ബേക്കറി സാധനങ്ങൾക്കും ഇവിടെ അമിത വില ഈടാക്കുന്നതായി നിരന്തരം പരാതി ഉയരുകയാണ്. ഹോട്ടലുകളിൽ ഉഴുന്നുവട, ഏത്തക്ക അപ്പം, സുഖിയൻ, ഇലയപ്പം, കൊഴുക്കട്ട, ബോണ്ട എന്നിവക്ക് സാധാരണ എട്ട് മുതൽ 10 രൂപ വരെ ഈടാക്കുേമ്പാൾ ഇവിടെ ഇവക്ക് 12 രൂപയാണ് വാങ്ങുന്നത്. അമിത ചാർജ് വാങ്ങുന്നത് കൂടാതെ മറ്റ് കടകളിലെ സാധനങ്ങളെക്കാൾ അളവിൽ തീരെ കുറവുമാണെന്നും പരാതിയുണ്ട്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്കിനെ തുടർന്നാണ് ഈ ചൂഷണം എന്നാണ് പറയുന്നത്. മാസങ്ങൾക്ക് മുമ്പ് ആരോഗ്യ വകുപ്പ് അധികൃതർ ഈ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവരുടെ ബോർമയെക്കുറിച്ചും പരാതികൾ ഉയരുന്നുണ്ട്. ശുചിത്വം പാലിക്കാതെ സാധനങ്ങൾ തയാറാക്കുന്നതായും ആക്ഷേപമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് ബോർമയിൽ പണി ചെയ്യുന്നതെന്നും പറയുന്നു. ഇവിടത്തെ ബേക്കറിസാധനങ്ങളിൽ നിറത്തിനും രുചിക്കും കൃത്രിമ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇലന്തൂർ സർവിസ് സഹകരണ ബാങ്കിൽ സഹകരണ മുന്നണിക്ക് ജയം പത്തനംതിട്ട: ഇലന്തൂർ സർവിസ് സഹകരണ ബാങ്ക് െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ മുന്നണിക്ക് മുഴുവൻ സീറ്റിലും ജയം. 60ാം നമ്പർ പത്തനംതിട്ട ഇലന്തൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് ജനറൽ സീറ്റുകളും മുന്നു വനിത സംവരണ സീറ്റുകളും ഒരു പട്ടികജാതി സംവരണ സീറ്റും ഒരു നിക്ഷേപക സംവരണ സീറ്റുമടക്കം 12 സീറ്റിലും സഹകരണ മുന്നണി വിജയം നേടി. കള്ളവോട്ട് നടത്തിയാണ് എൽ.ഡി.എഫ് ജയിച്ചതെന്നും തട്ടിപ്പിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് എം.ബി. സത്യൻ പറഞ്ഞു. 400ഓളം ബാലറ്റ് പേപ്പറുകളിൽ ഉദ്യോഗസ്ഥർ ഇടത് പാനലിന് വോട്ട് രേഖപ്പെടുത്തി ഒരു ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും 370ഓളം സഹകാരികളുടെ തിരിച്ചറിയൽ കാർഡുകൾ തടത്തുെവച്ച് അവ ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിൽനിന്നും വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ കള്ളവോട്ട് ചെയ്യുകയായിരുന്നുവെന്നും എം.ബി. സത്യൻ ആരോപിച്ചു. കള്ളവോട്ട് ചൂണ്ടിക്കാട്ടിയതിന് മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൂടിയായ സഹകരണ സംഘം അസി. രജിസ്ട്രാർ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യംപറയുകയും ചെയ്തതായും സത്യൻ പറഞ്ഞു. ക്ഷീരകർഷക സമ്പർക്ക പരിപാടി അടൂർ: പുതുശ്ശേരിഭാഗം ക്ഷീരോൽപാദക സഹകരണ സംഘം, ക്ഷീര വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി രവി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ടി.ഡി. സജി അധ്യക്ഷത വഹിച്ചു. െഡയറി ഇൻസ്ട്രക്ടർ സജി പി. വിജയൻ ക്ലാസ് എടുത്തു. സെക്രട്ടറി പ്രശോഭ് കുമാർ സ്വാഗതവും രവീന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story