Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്വിസ് മത്സരത്തിലെ...

ക്വിസ് മത്സരത്തിലെ സമ്മാനത്തുക പ്രളയബാധിതര്‍ക്ക് നല്‍കി വിദ്യാര്‍ഥിനികള്‍

text_fields
bookmark_border
പത്തനംതിട്ട: ക്വിസ് മത്സരത്തിൽ ലഭിച്ച സമ്മാനത്തുക പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്ക് സംഭാവന നൽകി റാന്നി ബഥനി ആശ്രമം ഹൈസ്‌കൂളിലെ വിദ്യാർഥിനികൾ. ബഥനി അന്താരാഷ്ട്രതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം സമ്മാനമായി ലഭിച്ച 7500 രൂപയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ജീന ജയമോനും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ സുനിലും കലക്ടർ പി.ബി. നൂഹിന് കൈമാറിയത്. സമ്മാനത്തുക ലഭിച്ചപ്പോൾതന്നെ ഇരുവരും പ്രളയദുരിതം അനുഭവിക്കുന്നവർക്ക് നൽകണമെന്ന് സ്‌കൂൾ അധികൃതരോട് ആഗ്രഹം പറഞ്ഞിരുന്നു. അധ്യാപകരായ ഫാ. ജോസഫ് വരമ്പുങ്കൽ, ആരതി എസ്. നായർ, ഹണി എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story