Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിനുശേഷമുള്ള...

പ്രളയത്തിനുശേഷമുള്ള വൈദ്യുതി ഉപയോഗം സൂക്ഷ്മതയോടെ വേണം

text_fields
bookmark_border
പത്തനംതിട്ട: പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കെ.എസ്.ഇ.ബി സുരക്ഷാ വിഭാഗവും സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും സംയുക്തമായി സുരക്ഷാ നിര്‍ദേശങ്ങൾ നൽകി‍. വീട്ടുപരിസരത്ത് സര്‍വിസ് വയര്‍, ലൈന്‍ കമ്പി, എര്‍ത്ത് കമ്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാല്‍ സ്പര്‍ശിക്കരുത്. വിവരം ഉടന്‍ വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ അല്ലെങ്കില്‍ 9496010101 നമ്പറില്‍ അറിയിക്കണം. പുരയിടത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്ഥലത്ത് വൈദ്യുതി ബന്ധം ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പാക്കണം. വീട്ടിലെ വയറിങ് സംബന്ധമായ തകരാറുകള്‍ പരിശോധിക്കുന്നതിന് വയര്‍മാന്‍മാരുടെ സൗജന്യസേവനത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ ബന്ധപ്പെടണം. സ്വിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മറുകൈ ഭിത്തിയിലോ മറ്റോ തൊടരുത്. ഒരാള്‍ മാത്രമായി സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. സ്വിച്ച് ബോര്‍ഡോ, എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പെടുന്ന പക്ഷം അതിൻെറ സമീപത്ത് പോകരുത്. ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കില്‍ അത് ഉപയോഗിക്കരുത്. ഇ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങള്‍ സ്വയം ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്. ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ജോയൻറ് ഉള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് താല്‍ക്കാലിക വയറിങ് നടത്തരുത്. പാചകവാതകം, മറ്റു വാതക സാന്നിധ്യം അനുഭവപ്പെടുകയാണെങ്കില്‍ സ്വിച്ചുകളോ, മറ്റു വൈദ്യുതി ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്. ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ, കേടായ ഉപകരണങ്ങളോ സ്വയം റിപ്പയര്‍ ചെയ്യരുത്. നനവില്ലാത്ത ചെരിപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകള്‍ ഓണാക്കാവു. വീട്ടിലെ പ്ലഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചുമാറ്റണം. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമം ആണെങ്കില്‍ ഓരോരോ എം.സി.ബി ഓണ്‍ ചെയ്യാവുന്നതാണ്. കൈകൊണ്ടു സ്പര്‍ശിക്കാതെ എനര്‍ജി മീറ്ററിന് കേടുപാടോ, കത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോ എന്ന് അതിൻെറ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ട്രിപ് ആകുന്നുണ്ടോയെന്ന് നോക്കണം. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിങ്, മീറ്റര്‍, ഇ.എൽ.സി.ബി/ആർ.സി.സി.ബി, എം.സി.ബി, സ്വിച്ചുകള്‍, പ്ലഗുകള്‍ എന്നിവയില്‍ വെള്ളവും ചളിയും കയറാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമായേക്കാം. വൈദ്യുതി മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിന്‍ സ്വിച്ച്/ഇ.എൽ.സി.ബി/ആർ.സി.സി.ബി/ എം.സി.ബി ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാന്‍ തുടങ്ങാവൂ. ഇന്‍വര്‍ട്ടര്‍/ സോളാര്‍ ഉള്ളവര്‍ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്ഷന്‍ വിച്ഛേദിക്കണം. വീടുകളിലെയും സ്ഥാപനങ്ങളിലെയും എര്‍ത്ത് ഇലക്ട്രോഡിൻെറ സ്ഥിതി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. വൈദ്യുതി പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ചളിയോ നനവോ ഇല്ലാത്തവിധം വൃത്തിയാക്കി ഇന്‍സുലേഷന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. വെള്ളം ഇറങ്ങിയാലും വയറിങ് പൈപ്പിനുള്ളില്‍ വെള്ളം നില്‍ക്കാന്‍ സാധ്യതയുണ്ട്. ഇതും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമായേക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story