Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടിയന്തര സഹായവുമായി...

അടിയന്തര സഹായവുമായി ക്ഷീരവികസന വകുപ്പ്

text_fields
bookmark_border
പത്തനംതിട്ട: പ്രളയബാധിത മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കി ക്ഷീരവികസന വകുപ്പ്. ക്ഷീര കര് ‍ഷകര്‍ക്ക് അടിയന്തര സഹായമായി പച്ചപ്പുല്ല്, വൈക്കോല്‍, കാലിത്തീറ്റ എന്നിവ നല്‍കുന്നതിനായി 6,65,800 രൂപ ക്ഷീരവികസന വകുപ്പിൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അറിയിച്ചു. ജില്ലയിലെ ക്ഷീരകര്‍ഷക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് 1500 കിലോഗ്രാം ധാതുലവണ മിശ്രിതം വിതരണം ചെയ്തു. പറക്കോട് ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ സംഭാവന നല്‍കിയ 2200 കിലോഗ്രാം കാലിത്തീറ്റയും 50 കിലോഗ്രാം മിനറല്‍ മിക്ചറും കോയിപ്രം, പന്തളം ബ്ലോക്കുകളിലെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ഊരുകളില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തു പത്തനംതിട്ട: ജില്ലയിലെ ചാലക്കയം, മൂഴിയാര്‍ വനമേഖലയിലെ ആദിവാസി ഊരുകളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി. അജിയുടെ നേതൃത്വത്തില്‍ ചാലക്കയം വനമേഖലയിലെ 38 കുടുംബങ്ങള്‍ക്കും മൂഴിയാര്‍ ഭാഗത്തെ 29 കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. റേഷന്‍കട വഴി 35 കിലോ അരി സൗജന്യമായി വിതരണം ചെയ്യുന്നതിന് പുറമെയാണ് എല്ലാ മാസവും 15 കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, ഒരു കിലോ പയര്‍, ഒരു കിലോ കടല എന്ന ക്രമത്തില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഉടമകള്‍ പ്രത്യേക വാഹനത്തില്‍ ഊരുകളില്‍ എത്തിച്ചാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നാറാണംമൂഴി പഞ്ചായത്തിലെ കുറുമ്പന്‍മൂഴി, മണക്കയം കോളനികളിലെ 160 കുടുംബങ്ങള്‍ക്കും അച്ചന്‍കോവിലാറിൻെറ തീരത്തെ അരുവാപ്പുലം പഞ്ചായത്തില്‍പെട്ട ആവണിപ്പാറ പട്ടികവര്‍ഗ കോളനിയിലെ 33 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ വികസന വകുപ്പ് അരി, പഞ്ചസാര, കാപ്പിപ്പെടി, മുളകുപൊടി, വെളിച്ചെണ്ണ, പരിപ്പ്, ഉപ്പ് എന്നിവ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ കക്കണ്ണിമല പുന്നശ്ശേരി കോളനിയിലെ 15 കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ചാന്ദിരത്തില്‍പ്പടി എസ്.എന്‍.ഡി.പി പ്രാര്‍ഥന ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് വീണാ ജോര്‍ജ് എം.എല്‍.എ സ്ഥിതിഗതികള്‍ വിലയിരുത്തി. കക്കണ്ണിമലക്ക് താഴെ രണ്ടുകിലോമീറ്ററോളം പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകള്‍ക്ക് സമീപം ചെറു പാറകള്‍ വീഴാന്‍ തുടങ്ങിയതോടെയാണ് ഇവിടെയുള്ള 15 കുടുംബങ്ങളെ മുന്‍കരുതലെന്ന നിലയില്‍ ജില്ല ഭരണകൂടം മാറ്റിത്താമസിപ്പിച്ചത്. ജനറല്‍ നഴ്‌സിങ് കോഴ്‌സ്: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ഇലന്തൂര്‍ ഗവ. നഴ്‌സിങ് സ്‌കൂളിലെ 2019 അധ്യയന വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിൻെറ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പരിശോധിക്കാം. പരാതിപരിഹാര അദാലത് മാറ്റി പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ കലക്ടറുടെ നേതൃത്വത്തില്‍ 17ന് നടത്താനിരുന്ന പരാതിപരിഹാര അദാലത് മാറ്റിെവച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. യോഗം പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്‌മൻെറ് കമ്മിറ്റിയോഗം വെള്ളിയാഴ്ച രാവിലെ 11ന് ആശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story