Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅച്ചൻകോവിലാറ്റിൽ...

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

text_fields
bookmark_border
പന്തളം: പന്തളത്ത് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായതായി സംശയം. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പ ന്തളം വലിയ പാലത്തിനു സമീപത്തെ പവർ ഹൗസിന് സമീപത്തൂടെ ഒഴുകിപ്പോകുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നതായി പറയുന്നു. ഇതേസമയം സമീപത്ത് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ ഒരു ബുള്ളറ്റ് കാണപ്പെട്ടു. തട്ട മാമ്മൂട് തുണ്ടിൽ വീട്ടിൽ ടി.എം അഖിലിൻെറ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് ബുള്ളറ്റിൽനിന്ന് കിട്ടിയിട്ടുണ്ട്. അഖിലിൻെറ ജ്യേഷ്ഠൻ മനുവിൻെറ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. ഇരുവരും പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുകയാണ്. ചൊവ്വാഴ്ച നാട്ടിൽ എത്തിയ അഖിൽ ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് പുറത്ത് പോയതായി ബന്ധുക്കൾ പറഞ്ഞു. നാട്ടിലേക്കുള്ള യാത്രാമധ്യേ തൻെറ എ.ടി.എം കാർഡ് െട്രയിനിൽ നഷ്ടപ്പെട്ടതായി കാണിച്ച് പന്തളം പൊലീസിൽ നൽകാനായി എഴുതിവെച്ചിരുന്ന പരാതിയും ബാഗിൽനിന്ന് ഇലവുംതിട്ട പൊലീസ് കണ്ടെടുത്തു. ബുള്ളറ്റ് കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടൂരിൽനിന്നെത്തിയ അഗ്നിശമന സേന തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നതുകൊണ്ട് തിരച്ചിൽ ദുസ്സഹമാണ്. പ്രളയബാധിതര്‍ക്ക് സഹായവുമായി യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്് കൈത്താങ്ങാകാന്‍ യുവജനക്ഷേമ ബോര്‍ഡ്. ജില്ല യുവജന കേന്ദ്രം, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ സാന്ത്വനം ചാരിറ്റബില്‍ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബുകള്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ സമാഹരിച്ചു നല്‍കിയ അവശ്യവസ്തുക്കള്‍, മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ കലക്ടര്‍ പി.ബി. നൂഹിന് കൈമാറി. രണ്ട്് ലക്ഷത്തോളം രൂപയുടെ മരുന്നുകളും ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന അവശ്യ വസ്തുക്കളുമാണ് സംഭരിച്ചത്. ഇവ വരുംദിവസങ്ങളില്‍ പ്രളയദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് എത്തിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ശ്രീലേഖ, യുവജന നൈപുണ്യവികസന സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. ശരത് എസ് നായര്‍, ഓഫിസ് അംഗങ്ങളായ ദിലീപ്, പ്രിയങ്ക, ട്രസ്റ്റ് സെക്രട്ടറി ഷിജിന്‍ വര്‍ഗീസ്, വിശാല്‍ വി. നായര്‍, അനന്ദു സത്യന്‍, സിജോ, ശ്രീഹരി, അക്ഷജ സജി, സ്‌നേഹ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. മലശേരി സ്വദേശി തോമസ് വി. കുര്യനാണ് ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്‍കിയത്. 10,000 രൂപയുടെ ചെക്ക് കലക്ടര്‍ പി.ബി. നൂഹിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story