ജില്ല സഹകരണ ബാങ്കുകളുടെ ഘടനമാറ്റം സഹകരണ മേഖലക്ക്​ ദോഷംചെയ്യും

05:02 AM
14/08/2019
പത്തനംതിട്ട: ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ചേർന്ന് പുതുതായി രൂപവത്കരിക്കുന്ന കേരള ബാങ്ക് യാഥാർഥ്യമാകുേമ്പാൾ സംസ്ഥാനത്ത് ജില്ല സഹകരണ ബാങ്കുകൾ നിരവധി വർഷങ്ങളായി സാധാരണക്കാർക്ക് നൽകിവന്ന സേവനങ്ങൾ നഷ്ടപ്പെടുമെന്ന് കെ.എസ്. ശബരിനാഥ് എം.എൽ.എ പറഞ്ഞു. ഓൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 ലക്ഷത്തിലധികം ഇടപാടുകാരും ഒരുലക്ഷം കോടിയിൽപരം രൂപയുടെ ബിസിനസുമായി കേരളത്തിലുടനീളം 803 ശാഖകളിലായി കൃഷിക്കാർക്കും ഇടത്തട്ടുകാർക്കും ഈ സ്ഥാപനം നൽകിവരുന്ന ആനുകൂല്യങ്ങൾ പുതിയ ബാങ്കിൻെറ രൂപവത്കരണത്തോടെ നഷ്ടമാകും. സാധാരണക്കാരെ ഒഴിവാക്കി കോർപറേറ്റ് താൽപര്യം ലക്ഷ്യമിട്ട സർക്കാർ നീക്കം സദുദ്ദേശ്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് തോട്ടുവ മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ജയമോഹൻ, സംസ്ഥാന സെക്രട്ടറി ടി.കെ. സനിൽകുമാർ, ജില്ല സെക്രട്ടറി കെ.ജി. അജിത്കുമാർ, വനിത വേദി കൺവീനർ ലെനിമോൾ ഉമ്മൻ, ഭാരവാഹികളായ കെ. രാജേഷ്, പി.പി. ഷാജഹാൻ, എബ്രഹാം മാത്യു, സുനിൽ കെ. ബേബി, മണ്ണടി പരമേശ്വരൻ, തങ്കമ്മ, പി.ജി. കൃഷ്ണഭായി എന്നിവർ സംസാരിച്ചു.
Loading...
COMMENTS