മരം കടപുഴകി

05:02 AM
14/08/2019
തിരുവല്ല: സബ്ട്രഷറി വളപ്പിൽ നിന്ന കൂറ്റൻ മരം കഴിഞ്ഞ രാത്രി കടപുഴകി. റവന്യൂ ടവർ വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറിനും ഇരുചക്ര വാഹനങ്ങൾക്കും കേട്പാട് സംഭവിച്ചു. ബിവറേജസ് പ്രവർത്തിക്കുന്നത് ഇവിടെ ആയതിനാൽ നിരവധി വാഹനങ്ങളാണ് നിർത്തിയിട്ടിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നി രക്ഷാസേനയിലെ ഉദ്യോഗസ്ഥരെത്തിയാണ് ചില്ലകൾ മുറിച്ചുമാറ്റി വാഹനങ്ങൾ പുറത്തെടുത്തത്. സബ്ട്രഷറിയിലെ ലോക്കർ മുറിക്ക് സമീപം നിന്ന മരമാണ് വീണത്. ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീട്ടി പത്തനംതിട്ട: ജില്ലയില്‍ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്റ്റ് 16 വരെ നിരോധിച്ച് കലക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും വയനാട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മൂലം അനേകം പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിരോധനം നീട്ടിയത്. കാലവര്‍ഷക്കെടുതികള്‍ രൂക്ഷമാവുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 11 വരെ ക്വാറികളുടെ പ്രവര്‍ത്തനം നേരേത്ത നിരോധിച്ചിരുന്നു. ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തിപ്പെടുന്നതിനാൽ കലക്ടര്‍ പി.ബി. നൂഹ് ബുധനാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തിപ്രാപിച്ചു വരുമ്പോള്‍ തന്നെ നല്‍കുന്ന ജാഗ്രത നിര്‍ദേശമാണ് മഞ്ഞ അലര്‍ട്ട്. 64.4 മുതല്‍ 124.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമ്പോഴാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും പന്തളം: പന്തളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മെഡിക്കൽ മിഷൻ ഭാഗത്ത് ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ ൈവദ്യുതി മുടങ്ങുമെന്ന് പന്തളം കെ.എസ്.ഇ.ബി യിൽനിന്ന് അറിയിച്ചു. ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.
Loading...