Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരിത ബാധിതർക്കായി...

ദുരിത ബാധിതർക്കായി മാധ്യമപ്രവര്‍ത്തകര്‍ സമാഹരിച്ച സാധനങ്ങളുമായി വാഹനം പുറപ്പെട്ടു

text_fields
bookmark_border
പത്തനംതിട്ട: വയനാട്ടിലെ ദുരിതമേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ സമാഹരിച്ച സാധനങ്ങളുമായി ആദ്യ വാഹനം പത്തനംതിട്ടയില്‍നിന്നു പുറപ്പെട്ടു. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ആരംഭിച്ച കൗണ്ടര്‍ മുഖേന ലഭിച്ച സാധനങ്ങളുമായി ചൊവ്വാഴ്ച വയനാട്ടിലേക്ക് പുറപ്പെട്ടു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു. എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ എ.എ. ശ്യാംകുമാറിൻെറ നേതൃത്വത്തില്‍ വയനാട് പ്രസ്‌ക്ലബിൻെറ സഹകരണത്തോടെ ദുരിതമേഖലകളില്‍ ഇവ എത്തിക്കും. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും ചേര്‍ന്നാണ് സാധനങ്ങള്‍ സമാഹരിച്ചത്. പ്രമാടത്തെ കലക്ഷൻ സൻെറിലേക്ക് സഹായം പ്രവഹിക്കുന്നു കോന്നി: ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ ജില്ലയിലെ പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കാനുള്ള കലക്ഷൻ സൻെറർ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രമാടം കൂടാതെ തിരുവല്ല ഡയറ്റിലുമാണ് കലക്ഷൻ സൻെറർ. സേവന തൽപരരായ വിദ്യാർഥികളും കലക്ഷൻ സൻെററിലുണ്ട്. പ്രധാനമായും അരി, പലവ്യഞ്ജന സാധനങ്ങൾ, തുണിത്തരങ്ങൾ, നാപ്കിനുകൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയവയാണ് ഇവിടെ എത്തിക്കുന്നത്. സഹായ ഹസ്തവുമായി എൻ.എസ്.എസ് പന്തളം: പ്രളയ സമാനമായ പേമാരിയില്‍ വലയുന്ന വയനാട്ടിലെ ജനതക്ക് സഹായ ഹസ്തമേകാൻ പന്തളം എൻ.എസ്.എസ് കോളജിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിലെ കുട്ടികൾ രംഗത്തെത്തി. വയനാട് ജില്ലയിലെ പ്രളയ ബാധിതർക്കുവേണ്ടി സഹായം എത്തിക്കാൻ പന്തളത്തു കലക്ഷൻ സൻെറർ ആരംഭിച്ചു. പന്തളം എൻ.എസ്.എസ് കോളജ് മെയിൻ ഗേറ്റിനു മുന്നിലായാണ് കലക്ഷൻ സൻെറർ ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 16 വരെ പന്തളത്തും പരിസരത്തും ഉള്ളവർക്ക് സാധനങ്ങൾ എത്തിക്കാം. റാന്നി താലൂക്ക് ഓഫിസില്‍ കലക്ഷന്‍ സൻെറര്‍ തുടങ്ങി പത്തനംതിട്ട: വടക്കന്‍ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ റാന്നി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവശ്യവസ്തുക്കളുടെ കലക്ഷന്‍ സൻെറര്‍ തുടങ്ങി. കലക്ടര്‍ പി.ബി. നൂഹിൻെറ നിര്‍ദേശ പ്രകാരമാണ് കലക്ഷന്‍ സൻെറര്‍ തുടങ്ങിയത്. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 04735227442.
Show Full Article
TAGS:LOCAL NEWS 
Next Story