Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരിത ബാധിതരെ...

ദുരിത ബാധിതരെ സഹായിക്കാൻ നഗരസഭയും

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയുടെ നേതൃത്വത്തിൽ പ്രളയദുരിത ബാധിതരെ സഹായിക്കുന്നു. പ്രദേശത്തെ ജനങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഭക്ഷ്യവസ്തുക്കളും തുണികളും ശേഖരിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരസഭ ഓഫിസിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറിൽ സഹായങ്ങൾ എത്തിക്കാം. 17ാം തീയതി ഇവ ജില്ല ഭരണകൂടത്തെ ഏൽപിക്കും. 14 , 15 , 16 തീയതികളിൽ സഹായങ്ങൾ എത്തിക്കാം. ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, അരി, പയറുവര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ചായപ്പൊടി, ടൂത്ത്ബ്രഷ്, ടൂത്ത്‌പേസ്റ്റ്, പായ, പുതപ്പ്, തോര്‍ത്ത്, ശുചീകരണത്തിനുള്ള വസ്തുക്കള്‍, ബേബിഫുഡ്, കുടിവെള്ളം, കുട്ടികളുടെ ഉടുപ്പുകള്‍, ലുങ്കി, ഷര്‍ട്ട്, നൈറ്റി, അടിവസ്ത്രങ്ങള്‍, കമ്പിളി, ബെഡ് ഷീറ്റ്, സാനിറ്ററി നാപ്കിന്‍, ബേബി ഡയപ്പേഴ്‌സ്, സോപ്പ്, സോപ്പുപൊടി, ഡെറ്റോള്‍, ഫിനോയില്‍, ബ്ലീച്ചിങ് പൗഡര്‍, ചെരിപ്പുകള്‍, മെഴുകുതിരി, കൊതുകുവല, കൊതുകുതിരി, പ്ലാസ്റ്റിക് ബക്കറ്റ്, കപ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും സ്വീകരിക്കും. പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങള്‍, ബ്രെഡ്‌ എന്നിവ സ്വീകരിക്കില്ല. വ്യാപാരികളും രംഗത്ത് പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപനസമിതി മുനിസിപ്പൽ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പ്രളയദുരിത സഹായ സമാഹരണം നടത്തി. നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് ജാസ്മിൻ കോൾഡ് സ്റ്റോറേജ് ഉടമ മുഹമ്മദ് ഹനീഫയിൽനിന്നും സമാഹരിച്ച സാധനങ്ങൾ ഏറ്റുവാങ്ങി. യൂനിറ്റ് പ്രസിഡൻറ് ശശി ഐസക്, യൂനിറ്റ് സെക്രട്ടറി ടി.ടി. അഹമ്മദ്, ഭാരവാഹികളായ ഗീവർഗീസ് ജോസ്, എൻ.എം. ഷാജഹാൻ, കെ. മോഹൻകുമാർ, അബൂനവാസ്, സാം പാറപ്പാട്ട്, മനോജ് വിനായക, മുഹമ്മദ് റിയാസ്, എൻ.എ. നൈസു, എം.എ.കെ. ആസാദ്, രാമലിംഗ് റെഡിയാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story