Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊക്കാത്തോട്,...

കൊക്കാത്തോട്, ആവണിപ്പാറ കോളനിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കും

text_fields
bookmark_border
പത്തനംതിട്ട: കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജിലെ കൊക്കാത്തോട്, ആവണിപ്പാറ കോളനി നിവാസികളെ മാറ്റി പാര്‍പ്പിക്കാനും ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാനും ഉടൻ നടപടി. അടൂര്‍ ആർ.ഡി.ഒ പി.ടി. എബ്രഹാമിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന കോന്നി താലൂക്കുതല യോഗത്തിലാണ് തീരുമാനം. ആവശ്യമായപക്ഷം ക്യാമ്പുകള്‍ തുറക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചു. കോന്നി താലൂക്കിലെ എല്ലാ വില്ലേജിലും പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കും. ക്വാറികളുടെ പ്രവര്‍ത്തനം 12 വരെ നിര്‍ത്തിെവച്ചു. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ചിറ്റാർ, സീതത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ആവശ്യമായ ജാഗ്രത നിര്‍ദേശം നല്‍കാനും ക്രമീകരണം ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രതിനിധികളും അറിയിച്ചു. അടിയന്തരഘട്ടത്തില്‍ സീതത്തോട്ടിലെ െകാട്ടവഞ്ചികൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും. പ്രമാടം വില്ലേജില്‍ കനാലിൽനിന്ന് വീടുകളിൽ വെള്ളം കയറിയത് പരിഹരിക്കാൻ നടപടി സ്വീകരിക്കും. കോന്നി താലൂക്ക് ആശുപത്രിയിൽ അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഹെലികോപ്ടർ ലാൻഡിങ്ങിനുള്ള സ്ഥലം ഉള്‍പ്പെടുത്തിയുള്ള പദ്ധതി ജില്ലതലത്തിൽ തയാറാക്കിയിട്ടുണ്ടെന്ന് ആർ.ഡി.ഒ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story