Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല താലൂക്ക്...

തിരുവല്ല താലൂക്ക് അവലോകന യോഗം ഏതു സാഹചര്യവും നേരിടാന്‍ സജ്ജം -മാത്യു ടി. തോമസ് എം.എൽ.എ

text_fields
bookmark_border
പത്തനംതിട്ട: തിരുവല്ല താലൂക്കിലെ നിലവിെല സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഏതു സാഹചര്യവും നേരിടാൻ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതിയും തുടര്‍നടപടികളും വിലയിരുത്താൻ തിരുവല്ല പൊതുമരാമത്ത് െറസ്റ്റ് ഹൗസിൽ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായായിരുന്നു എം.എൽ.എ. ആേൻറാ ആൻറണി എം.പി, വീണാ ജോര്‍ജ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. തിരുവല്ല താലൂക്കിൽ ക്യാമ്പുകളുടെ ചുമതല നല്‍കി ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇന്ധനവും വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശ ജനപ്രധിനിധികളുമായി സഹകരിച്ച് ക്യാമ്പുകളിൽ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടപ്പുഴശേരി, കവിയൂർ, കുറ്റപുഴ, കോയിപ്രം, ഇരവിപേരൂർ, നെടുമ്പ്രം, കുറ്റൂർ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കിൽ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസേന സജ്ജമാണ്. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയര്‍മാൻ ചെറിയാന്‍ പോളച്ചിറക്കൽ, തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയൽ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, തഹസില്‍ദാര്‍ ശ്രീകുമാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാർ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story