Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇഗ്​നോ: തീയതി 14 വരെ...

ഇഗ്​നോ: തീയതി 14 വരെ നീട്ടി

text_fields
bookmark_border
പത്തനംതിട്ട: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) പ്രവേശനം (ഫ്രഷും രജിസ്ട്രേഷനും) 14 വരെ നീട്ടിയതായി റീജനൽ ഡയറക്ടർ േഡാ. ബി. സുകുമാർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. റൂറൽ ഡെവലപ്മൻെറ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൽട്ട് എജുക്കേഷൻ, ഡെവലപ്മൻെറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മൻെറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവിസ് മാനേജ്മൻെറ്, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായും ഓഫ്ലൈനായും സമർപ്പിക്കാം. https://onlineadmission.ignou.ac.in വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിേക്കണ്ടത്. ഓഫ്ലൈൻ അപേക്ഷ ഫോറം ഇഗ്നോ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു ഫീസിൻെറ ഡി.ഡി സഹിതം റീജനൽ സൻെററിലോ അടുത്തുള്ള സ്റ്റഡി സൻെററിലോ സമർപ്പിക്കാം. പട്ടികവിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ഇളവ് ഉണ്ട്. ഇഗ്നോ തിരുവനന്തപുരം മേഖല കേന്ദ്രത്തിൻെറ പ്ലേസ്മൻെറ് സെല്ലും മായ അക്കാദമി ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്സ് തിരുവനന്തപുരം ശാഖയും സംയുക്തമായി മീഡിയ ആൻഡ് എൻറർെടയ്ൻമൻെറ് ഇൻഡസ്ട്രിയൽ പ്ലേസ്മൻെറ് ലക്ഷ്യമാക്കി കരിയർ അവയർനസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. അനിമേഷൻ. വി.എഫ്.എക്സ്, ഗെയിമിങ്, എ.ആർ ആൻഡ് വി.ആർ രംഗത്ത് താൽപര്യമുള്ള പ്ലസ് ടുവോ അധിക യോഗ്യതയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04712344113, 2344120. േകാഓഡിനറ്റർ േഡാ. സുനിൽ േജക്കബ്, കുമാർ ഗൗരവ്, റെനി പി. വർഗീസ് എന്നിവരും വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story