Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലുകളും കുഴികളും...

കല്ലുകളും കുഴികളും സമൃദ്ധം സീതത്തോട്-ഗുരുനാഥൻ മണ്ണ് റോഡിൽ

text_fields
bookmark_border
ചിറ്റാർ: ഇതു റോഡാണോ... തോടാണോ... എന്ന് സംശയം തോന്നും സീതത്തോട്-മുണ്ടൻപാറ-ഗുരുനാഥൻ മണ്ണ് റോഡ് കണ്ടാൽ. അത്രക്ക് ശോച്യാവസ്ഥയിൽ കിടക്കുകയാണീ റോഡ്. ഒരു കല്ലിൽനിന്ന് അടുത്ത കല്ലിലേക്ക്, ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക്. ഇതുവഴി യാത്ര ചെയ്യുന്നവരുടെ നടുവൊടിയും. സാഹസികമായി വാഹനം ഓടിക്കാൻ അറിയാവുന്നവർക്കേ പോകാൻ കഴിയൂ. രണ്ടു വർഷത്തിലധികമായി ഈ റോഡ് തകർന്നിട്ട്. മഴയായതോടെ സ്ഥിതി മോശമായി. സീതത്തോടു പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളിൽകൂടി ഏഴുകിലോമീറ്റർ ദൂരം പോകുന്ന റോഡ് ജില്ല പഞ്ചായത്തിൻെറ അധീനതയിലാണ്. റോഡ് തകർന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് മോശമായതിനെ തുടർന്ന് ഇതുവഴിയുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.ബസും സർവിസ് നിർത്തി. നല്ല കലക്ഷൻ കിട്ടിയിരുന്ന സർവിസ് ആയിരുന്നു. ഇതുവഴിയുള്ള മൂന്നു സ്വകാര്യ ബസുകളും താമസിക്കാതെ നിർത്തുമെന്ന് ഉടമകൾ പറഞ്ഞു. ഗുരുനാഥൻ മണ്ണ്, മുണ്ടൻപാറ, കുന്നം സ്വദേശികൾക്ക് മുണ്ടൻപാറ ട്രൈബൽ സ്കൂൾ, ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ, ചിപ്പൻകുഴി ആദിവാസി കോളനി, ആലുവാംകുടി ശിവക്ഷേത്രം, സീതത്തോട് ഹൈസ്കൂൾ, പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രാമപഞ്ചായത്ത് ഓഫിസ്, സീതത്തോട് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള ഏക മാർഗമാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story