Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉല്ലാസഗണിതം: ജില്ല...

ഉല്ലാസഗണിതം: ജില്ല റിസോഴ്‌സ് ഗ്രൂപ് പരിശീലനത്തിന് തുടക്കം

text_fields
bookmark_border
പത്തനംതിട്ട: ജില്ലതല റിസോഴ്‌സ് ഗ്രൂപ് പരിശീലനത്തിന് പുല്ലാട് ബി.ആര്‍.സിയില്‍ തുടക്കമായി. മൂന്ന് ദിവസം നീളുന്ന പരിശീലന പരിപാടി പുല്ലാട് ഗവ.മോഡല്‍ യു.പി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഉല്ലാസഗണിതം പഠനോപകരണം വിതരണം കോയിപ്രം പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴ, ഗവ. ന്യൂ എല്‍.പി സ്‌കൂള്‍ അധ്യാപിക ശ്രീദേവിയമ്മക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട് ഓഫിസര്‍ പി.എ. സിന്ധു, പുല്ലാട് ബി.പി.ഒ ഷാജി എ. സലാം എന്നിവര്‍ സംസാരിച്ചു. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഗണിതത്തിൻെറ അടിസ്ഥാനശേഷികള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന നൂതന പ്രവര്‍ത്തന പദ്ധതിയാണ് ഉല്ലാസഗണിതം. ജില്ലയിലെ 513 എല്‍.പി സ്‌കൂളുകളിലെ കുട്ടികളും ഇതിൻെറ ഗുണഭോക്താക്കളാകും. ഒന്നാംക്ലാസിലെ മുഴുവന്‍ ഗണിതശേഷികളും 34 പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് കൈവരിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളിലൂടെ, കുട്ടിയെ നിരന്തരം വിലയിരുത്തും. പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് പരിഹരിച്ച് ശേഷികൈവരിക്കാന്‍ ഉല്ലാസഗണിത പ്രവര്‍ത്തനങ്ങളിലൂടെ കഴിയും. ജില്ലയിലെ 541 ഒന്നാം ക്ലാസുകളിലേക്ക് 300 രൂപ വിലവരുന്ന 2843 പഠനോപകരണ കിറ്റുകളാണ് നല്‍കുന്നത്. കഥകള്‍, കവിതകള്‍, പാട്ടുകള്‍, ഐ.ടി അധിഷ്ഠിത ക്ലാസ്‌റൂം പ്രവര്‍ത്തനം, ഗണിതകേളികൾ എന്നിങ്ങനെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നു. ജില്ല പ്രോഗ്രാം ഓഫിസര്‍ എ.പി. ജയലക്ഷ്മി, സി.ആര്‍.സി കോഓഡിനേറ്റര്‍മാരായ എസ്.ആര്‍. ഷമീംബാനു, റിറ്റി ചെറിയാന്‍, അധ്യാപിക രശ്മി രവീന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story