Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരുചോദ്യം, ഉടൻ നടപടി...

ഒരുചോദ്യം, ഉടൻ നടപടി ചേട്ടാ എന്തിനാണീ ഹെൽമറ്റ്​

text_fields
bookmark_border
കലഞ്ഞൂർ: അമിത വേഗത്തിൽ വന്ന ഇരുചക്രവാഹനം ഹൈസ്കൂൾ ജങ്ഷനിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് കൈകാണിച്ചുനിർത്തി, യാത്രികനോട് ഒരുചോദ്യം ചേട്ടാ എന്തിനാണീ ഹെൽമറ്റ്. കൊച്ചു ചോദ്യത്തിനുപിന്നിലെ വലിയ സേന്ദശം ഉൾക്കൊണ്ടയാൾ പെട്ടന്ന് വണ്ടിയിൽ സൂക്ഷിച്ച ഹെൽമറ്റെടുത്ത് തലയിൽെവച്ചു. ഇതുകണ്ട് കാഡറ്റ്സും അധ്യാപകരും ൈകയടിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചു. എസ്.പി.സി വാർഷികാചരണത്തിൻെറ ഭാഗമായാണ് സുരക്ഷിത ഗതാഗതമാർഗങ്ങൾ ഉപദേശിക്കുന്ന ലഘുലേഖയുമായി വിദ്യാർഥികൾ സ്കൂൾ ജങ്ഷനിൽ അണിനിരന്നത്. ഹെൽമറ്റ് ധരിച്ചെത്തിയവർക്ക് മിഠായിയും ഹസ്തദാനവും ധരിക്കാത്തവർക്ക് ഉപദേശവും ലഘുലേഖയും നൽകി യാത്രയാക്കി. പ്രഥമ അധ്യാപിക കെ. സരോജിനി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫിലിപ് ജോർജ്, ഫൗസി, സിബി ചാക്കോ, സി.പി.ഒ ഗണേഷ് കുമാർ, വിദ്യാർഥി പ്രതിനിധികളായ അശ്വിൻ എസ്.കുമാർ, എസ്. സ്വാലിഹ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story