Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാഠം ഒന്ന്-ഒരു...

'പാഠം ഒന്ന്-ഒരു മദ്യപാനിയുടെ കഥ'

text_fields
bookmark_border
അടൂര്‍: അടൂര്‍ സബ് ഡിവിഷന്‍ ജനമൈത്രി പൊലീസിൻെറ ലഹരിവിരുദ്ധ ബോധവത്കരണ നാടകം കടമ്പനാട് പഞ്ചായത്തിലെ തുവയൂര്‍ കോളൂര്‍ക്കുഴി കോളനിയില്‍ നടന്നു. 'പാഠം ഒന്ന്-ഒരു മദ്യപാനിയുടെ ആത്മകഥ' പേരിലുള്ള നാടകം മദ്യവും മയക്കുമരുന്നും മൂലം സമൂഹത്തിനുണ്ടാകുന്ന ദുരന്തങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്. രാംദാസ് എന്ന സര്‍ക്കാര്‍ എന്‍ജിനീയറുടെ മകന്‍ നിഖിലിൻെറ ജീവിതകഥയിലൂടെയാണ് നാടകം കടന്നുപോകുന്നത്. കോളൂര്‍ക്കുഴി കോളനിയിലെ ജനങ്ങളെ ബോധവത്കരിക്കാനാണ് നാടകം അവതരിപ്പിച്ചത്. അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ് ഉദ്ഘാടനം ചെയ്തു. ഏനാത്ത് ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍ മോനി കുഞ്ഞുമോന്‍, ശിവദാസന്‍, കൊടുമണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ്.സി.പി.ഒ സുരേഷ്‌കുമാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, അനീഷ്‌കുമാര്‍, ലീഗല്‍ സർവിസ് അംഗം മിനി അച്ചന്‍കുഞ്ഞ്, പൊലീസ് സര്‍ക്കിള്‍ കമ്മിറ്റി അംഗങ്ങളായ രാമന്‍ കോളൂര്‍ക്കുഴി അരവിന്ദാക്ഷന്‍, ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story