Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയ...

പ്രളയ സഹായമെത്തിക്കുന്നതി​െല വീഴ്​ച; 14ന് റാന്നിയിൽ പ്രതിഷേധ സംഗമം

text_fields
bookmark_border
റാന്നി: മഹാപ്രളയമുണ്ടായി ഒരുവർഷമായിട്ടും വ്യാപാരികൾക്കും ജനങ്ങൾക്കും സഹായമെത്തിക്കാൻ കഴിയാതെ ഇടതുസർക്കാറും എം.എൽ.എയും പരാജയപ്പെട്ടതായി ആരോപിച്ച് കോൺഗ്രസ് 14ന് റാന്നിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ 10ന് ഇട്ടിയപ്പാറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സാലറി ചലഞ്ച്, പ്രളയ സെസ്, വിദേശ പണസമാഹരണം ഉൾപ്പെടെ കോടിക്കണക്കിന് രൂപ സർക്കാർ പിരിച്ചെടുത്തെങ്കിലും വ്യാപാരികൾക്ക് ഒരുരൂപ പോലും നഷ്ടപരിഹാരം നൽകാനോ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കും പൂർണമായി സഹായം എത്തിക്കാനോ കഴിഞ്ഞിട്ടില്ല. വ്യാപാരികൾ സമരരംഗത്തിറങ്ങിയപ്പോൾ പരാതികൾ സ്വീകരിച്ച് നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്ന് എം.എൽ.എ ഉറപ്പുനൽകിയതിൻെറ അടിസ്ഥാനത്തിലാണ് വ്യാപാരികൾ നിരാഹാരസമരം അവസാനിപ്പിച്ചത്. എന്നാൽ, വ്യാപാരികളടക്കം കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതിഷേധസംഗമം വിജയിപ്പിക്കാൻ ചേർന്ന ആലോചനയോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡൻറ് രാജു മരുതിക്കൽ അധ്യക്ഷതവഹിച്ചു. ടി.കെ. സാജു, റിങ്കു ചെറിയാൻ, ലിജു ജോർജ്, സതീഷ് പണിക്കർ, അഹമ്മദ് ഷാ, എബ്രഹാം മാത്യു, കാട്ടൂർ അബ്ദുൽ സലാം, പ്രഫ. തോമസ് അലക്സ് എന്നിവർ സംസാരിച്ചു. വീടിനുമുന്നിൽ കൂട്ടംകൂടി നിന്നത് ചോദ്യംചെയ്ത യുവാവിന് മർദനം തിരുവല്ല: വീടിനുമുന്നിലും പൊതുവഴിയിലും കൂട്ടംകൂടി നില്‍ക്കുകയും യാത്രസൗകര്യം തടസ്സപ്പെടുത്തുകയും ചെയ്തത് ചോദ്യംചെയ്തതിന് മാരകായുധങ്ങളുമായി എത്തിയ സംഘം യുവാവിനെ കൈയേറ്റം ചെയ്ത് വധഭീഷണി മുഴക്കി. എസ്.എൻ.ഡി.പി യോഗം സൈബര്‍സേന സംസ്ഥാന സമിതി അംഗം നിരണം വടക്കുംഭാഗം വലിയപറമ്പില്‍ ശരത് ശശിക്ക് (25) നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. അയല്‍വാസിയായ യുവാവിൻെറ സുഹൃത്തുക്കളാണ് അക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായി റോഡുകളിലും ഇടവഴികളിലും മറ്റുള്ളവര്‍ക്ക് ശല്യമായി കൂട്ടംകൂടി നില്‍ക്കുകയും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണ് മർദിച്ചതെന്നാണ് പരാതി. പുളിക്കീഴ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story