Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിറപുത്തരിക്ക്​...

നിറപുത്തരിക്ക്​ ശബരിമലയിൽ ഭക്തജനത്തിരക്ക്

text_fields
bookmark_border
ശബരിമല: നിറപുത്തരി പൂജക്ക് ശബരിമലയിൽ ഭക്തജനതിരക്ക്. ദർശനം തേടിയെത്തിയ ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും പൂജിച്ച നെൽക്കതിരുകൾ പ്രസാദമായി നൽകി. ബുധനാഴ്ച പുലര്‍ച്ച നാലുമണിയോടെ നടതുറന്നപ്പോള്‍ തന്നെ സന്നിധാനത്ത് ദര്‍ശനത്തിനായി ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. നടതുറന്ന് നിർമാല്യദര്‍ശനവും നെയ്യഭിഷേകവും മഹാഗണപതി ഹോമവും നടത്തി. തുടര്‍ന്ന് നെല്‍ക്കതിര്‍ക്കറ്റകള്‍ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. നെല്‍ക്കതിരുകള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി പൂജ നടത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. അച്ചൻകോവിലിൽനിന്ന് ദേവസ്വം ബോർഡിൻെറയും പാലക്കാട് കൊല്ലേങ്കാടുനിന്ന് അയ്യപ്പസേവാ സംഘത്തിൻെറയും നേതൃത്വത്തിൽ പൂജക്കായി നെൽക്കതിരുകൾ എത്തിച്ചിരുന്നു. വൈകീട്ട് ദീപാരാധനക്കുശേഷം പടിപൂജയും പിന്നീട് പുഷ്പാഭിഷേകവും നടന്നു. രാത്രി 10ന് ഹരിവരാസനം പാടി ശ്രീകോവില്‍ നടയടച്ചു. ഇനി ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകീട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും. ചിങ്ങപ്പുലരിമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്ക് സന്നിധാനത്ത് പുതിയ തന്ത്രിയായിരിക്കും താന്ത്രിക കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story