Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലൂപ്പാറ ഗവ....

കല്ലൂപ്പാറ ഗവ. ആശുപത്രിയില്‍ ഡെൻറല്‍ യൂനിറ്റ്

text_fields
bookmark_border
കല്ലൂപ്പാറ ഗവ. ആശുപത്രിയില്‍ ഡൻെറല്‍ യൂനിറ്റ് പത്തനംതിട്ട: കല്ലൂപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷൻെറയും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻെറയും ആഭിമുഖ്യത്തില്‍ ഡൻെറല്‍ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് െറജി ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനുഭായ് മോഹന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. രാജേഷ് ശ്രീലേഖ, ടി.കെ. ഓമന, കോശി പി. സഖറിയ, ജോളി െറജി, െഡയ്‌സി വര്‍ഗീസ്, മോളിക്കുട്ടി, എം. ചെറിയാന്‍, എബി മേക്കരിങ്ങാട്ട്, ജ്ഞാനമണി മോഹന്‍, അജിത വില്‍ക്കി, വി.കെ. സോമന്‍, സതീഷ്‌കുമാര്‍, തോമസ് ടി. തുരുത്തിപ്പള്ളി, ഡോ. പി.ആര്‍. രവീണ എന്നിവര്‍ സംസാരിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് ഡൻെറല്‍ യൂനിറ്റിൻെറ സേവനം ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല പത്തനംതിട്ട: സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് ആറ്, 16, 21 തീയതികളില്‍ എറണാകുളം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്സ് എറണാകുളം സൻെറര്‍ മാനേജര്‍ അറിയിച്ചു. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മല്ലപ്പള്ളി: ചെങ്ങരൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒമ്പതിന് രാവിലെ എട്ടു മുതൽ ചെങ്ങരൂർ സൻെറ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. എ.ഐ.വൈ.എഫ് സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കും കോന്നി: സ്വാതന്ത്ര മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കുന്നതിൻെറ ഭാഗമായി കോന്നി മണ്ഡലത്തിൽ 15ന് വൈകീട്ട് നാലിന് സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കും. വള്ളിക്കോട് പഞ്ചായത്ത് ഓഫിസ് ജങ്ഷനിൽ എ.ഐ.വൈ.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗം ചിഞ്ചു ബാബു ഉദ്ഘാടനം ചെയ്യും. കോന്നി മണ്ഡലം പ്രസിഡൻറ് സുഭാഷ് കുമാർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story