Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയിൽ...

ആറന്മുളയിൽ വള്ളസദ്യക്കാലത്തിന് നാളെ തുടക്കം

text_fields
bookmark_border
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടിൻെറ ആരവം ഉയരുന്ന വള്ളസദ്യക്കാലത്തിനു തിങ്കളാഴ്ച തുടക്കമാകും. പള്ളിയോട സേവാസംഘം നേതൃത്വത്തില്‍ വള്ളസദ്യകള്‍ക്കുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. വഴിപാട് വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ 8.20നും 8.50നും മധ്യേ അഗ്നിപകരും. ശ്രീകോവിലില്‍നിന്ന് പകര്‍ന്ന് നല്‍കുന്ന ദീപം ഊട്ടുപുരയിലെ അടുപ്പിലേക്ക് മുതിര്‍ന്ന പാചകക്കാരൻറ നേതൃത്വത്തിലാണ് പകരുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ വഴിപാട് വള്ളസദ്യകളുടെ ചടങ്ങുകള്‍ ആരംഭിക്കും. വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടനം എൻ.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിർവഹിക്കും. എട്ട് പള്ളിയോടങ്ങൾക്കാണ് ആദ്യദിവസം വള്ളസദ്യ നടക്കുന്നത്. ചെറുകോൽ, കോഴഞ്ചേരി, പ്രയാർ, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ എന്നീ പള്ളിയോടങ്ങളാണ് ആദ്യദിനം വള്ളസദ്യക്ക് എത്തുന്നത്. വഴിപാട് വള്ളസദ്യകള്‍ 430 പിന്നിട്ടു ഇതുവരെയുള്ള വഴിപാട് വള്ളസദ്യകള്‍ 430 പിന്നിട്ടു. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം വള്ളസദ്യ മാറ്റിെവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വള്ളസദ്യ ഒരുക്കുന്നതിനായി 15 സദ്യകരാറുകാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഹരിതചട്ടങ്ങള്‍ വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹരിതചട്ടം നടപ്പാക്കാന്‍ പള്ളിയോട സേവാസംഘം നിർദേശം നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നത് കുറക്കാനായി പാചകവാതകം ഉപയോഗിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നിനായി അവയുടെ ഉപയോഗം കുറക്കാന്‍ നിർദേശം നല്‍കി. ക്ഷേത്രക്കടവിലെ മണ്‍കൂനകള്‍ മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്ന ജോലികള്‍ ഇറിഗേഷന്‍ വകുപ്പ് നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണത്തിന് ആദ്യ യൂനിറ്റ് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ദുരന്ത നിവാരണ യൂനിറ്റ് ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ആറന്മുള പൊതുമരാമത്ത് സത്രം കെട്ടിടത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ സൗകര്യത്തോടെയാണ് ദുരന്തനിവാരണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ മുന്‍കരുതൽ സുരക്ഷയുടെ ഭാഗമായി ഒരു ബോട്ട് രണ്ട് യമഹ എന്‍ജിനുകള്‍ പള്ളിയോട സേവാസംഘം നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീന്തല്‍ അറിവുള്ളവര്‍ക്ക് മാത്രമേ പള്ളിയോടത്തില്‍ പ്രവേശനം അനുവദിക്കാവൂ എന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, റബര്‍ ടൂബുകള്‍ എന്നിവ പള്ളിയോടങ്ങള്‍ കരുതാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ പള്ളിയോടങ്ങളില്‍ വരുന്നവര്‍ക്ക് വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ ആറുവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോടത്തില്‍ വരുന്നവര്‍ക്ക് അപകടം ഉണ്ടായാല്‍ അമ്പതിനായിരവും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 10 ലക്ഷവും ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story