Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ താലൂക്ക്തല...

അടൂർ താലൂക്ക്തല ബാലോത്സവം: സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ ആഗസ്റ്റ് രണ്ടാംവാരം പന്തളത്ത് നടത്തുന്ന അടൂർ താലൂക്ക്തല ബാലോത്സവത്തിൻെറ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിനോദ് മുളമ്പുഴ അധ്യക്ഷതവഹിച്ചു. കെ.ഡി. ശശിധരൻ, സി.കെ. സുരേന്ദ്രൻ, കെ.എച്ച്. ഷിജു, വി. സുശീലൻ, ഡി. പ്രകാശ്, എം.ജി. വിജയകുമാർ, രത്നമണി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി വിനോദ് മുളമ്പുഴ (ചെയർ), വി.ജി. ഭാസ്കരൻ നായർ, ആർ. അജയകുമാർ, കെ.വി. ലവീഷ്, (വൈസ് ചെയർ), കെ.ഡി. ശശിധരൻ, (ജന. കൺ) ഡോ. പി.ജെ. പ്രദീപ്കുമാർ, ഇ.കെ. സുധാകരൻ, എം.ആർ. ഗോപകുമാർ (ജോ. കൺ), േപ്രാഗ്രാം കമ്മിറ്റി ഡോ. കെ. ലതീഷ് (ചെയർ), ഗോപിനാഥകുറുപ്പ് (കൺ), പബ്ലിസിറ്റി കമ്മിറ്റി കെ.എച്ച്. ഷിജു (ചെയർ) എം.കെ. സുജിത് (കൺ), ഫിനാൻസ് കമ്മിറ്റി ഡി. പ്രകാശ് (ചെയർ), ജോൺ കോശി (കൺ), ഫുഡ് കമ്മിറ്റി രത്നമണി സുരേന്ദ്രൻ (ചെയർ), എം.ജി. വിജയകുമാർ (കൺ), സ്വീകരണ കമ്മിറ്റി എച്ച്. ഹാരീസ് (ചെയർ), വർഗീസ് സഖറിയ (കൺ.), രജിസ്േട്രഷൻ വർഗീസ് മാത്യൂ (ചെയ.), വി.കെ. സോമൻ (കൺ) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാട്ടുപന്നി ബൈക്കിലിടിച്ച് കോളജ് അധ്യാപകന് പരിക്ക് കോന്നി: കാട്ടുപന്നി ബൈക്കിലിടിച്ച് കോളജ് അധ്യാപകന് പരിക്കേറ്റു. മലയാലപ്പുഴ മുസ്ലിയാർ ആർട്സ് കോളജ് അധ്യാപകൻ ളാക്കൂർ ലക്ഷ്മി സദനത്തിൽ രഞ്ജിത്തിനാണ്(38) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ കോന്നിയിൽനിന്ന് ളാക്കൂരിലേക്കുപോകുമ്പോൾ ളാക്കൂർ വട്ടപ്പാറ ഭാഗത്തുവെച്ച് ഇയാൾ സഞ്ചരിച്ച ബൈക്കിന് കുറുകെ ചാടുകയായിരുന്നു. വലതുകൈയുടെ അസ്ഥിക്കും ഇടതുകൈയുടെ പെരുവിരലിനും പൊട്ടലേറ്റിട്ടുണ്ട്. കുറച്ച് നാളുകൾ മുമ്പ് ഇതേസ്ഥലത്തുവെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് ശുചീകരിക്കും അടൂർ: നെഹ്റു യുവകേന്ദ്രയുടെയും തട്ട എൻ.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എൻ.എസ്.എസ് യൂനിറ്റുകളുടെയും തട്ട വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിൻെറയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ബസ്സ്റ്റാന്‍ഡില്‍ ശുചീകരണം നടത്തും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നെഹ്റു യുവകേന്ദ്ര പ്രോഗ്രാം കോഓഡിനേറ്റര്‍ ലിജാമാധവന്‍, കെ. ഹരിപ്രസാദ്, എന്‍. പ്രബോധ് എന്നിവര്‍ പങ്കെടുക്കും. ടിപ്പര്‍ലോറികളും എക്സ്കവേറ്ററും പിടിച്ചെടുത്തു അടൂർ: അനധികൃതമായി മണ്ണെടുപ്പ് നടത്താനുപയോഗിച്ച രണ്ട് ടിപ്പര്‍ലോറികളും ഒരു എക്സ്കവേറ്ററും റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കടമ്പനാട് കുഴികാല ജങ്ഷനിലും ഏനാത്ത് കളമല പള്ളിക്ക് സമീപത്തുനിന്നുമാണ്, അടൂർ തഹസില്‍ദാര്‍ ബീന എസ്.ഹനീഫും ഡെപ്യൂട്ടി തഹസിൽദാർ എ. രാധാകൃഷ്ണൻ, ഏഴംകളം വില്ലേജ് ഓഫിസർ ഹരീന്ദ്രനാഥ് എന്നിവർ അടങ്ങുന്ന സംഘം വാഹനങ്ങള്‍ പിടിച്ചെടുത്തത്. കടമ്പനാട് മേഖലയില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതായുള്ള പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. സ്ഥലമുടമകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പിടിച്ചെടുത്ത വാഹനങ്ങൾ ഏനാത്ത് പൊലീസിന് കൈമാറി. നടപടിക്കായി ജിയോളജി വകുപ്പിന് കത്ത് കൊടുത്തെന്ന് തഹസിൽദാർ ബീന എസ്.ഹനീഫ് അറിയിച്ചു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ് പത്തനംതിട്ട: അടൂര്‍ ഐ.എച്ച്.ആർ.ഡി എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സാണ് യോഗ്യത. താൽപര്യമുള്ളവര്‍ എട്ടിന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം. ഫോണ്‍: 04734231995.
Show Full Article
TAGS:LOCAL NEWS 
Next Story