Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുമൂലപുരത്ത്...

തിരുമൂലപുരത്ത് മേൽനടപ്പാലം: സാങ്കേതികവശങ്ങൾ പരിശോധിക്കും -മാത്യു ടി.തോമസ്​

text_fields
bookmark_border
തിരുവല്ല: സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ധാരാളംപേർ ദിവസേന വന്നുപോകുന്ന തിരുമൂലപുരം ജങ്ഷനിൽ മേൽ നടപ്പാലം നിർമിക്കുന്നതിൻെറ സാങ്കേതികവശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡൻറ് ടി.എ. റെജികുമാർ അധ്യക്ഷതവഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ചെയർമാൻ ഫാ. സിജോ പന്തപ്പള്ളിൽ, ജി. സനൽ കളരിക്കൽ, തോമസ് വർഗീസ്, എം.പി. ഗോപാലകൃഷ്ണൻ, ജയ മാത്യൂസ്, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story