Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരീക്ഷ സെൻററുകളില്‍...

പരീക്ഷ സെൻററുകളില്‍ മാറ്റം

text_fields
bookmark_border
പരീക്ഷ സൻെററുകളില്‍ മാറ്റം പത്തനംതിട്ട: കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസി. ഗ്രേഡ് രണ്ട് (ഡയറക്ട് ആന്‍ഡ് ബൈട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 579/17, 580/17) തസ്തികക്കുവേണ്ടി ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അനുവദിച്ചിരുന്ന നാല് പരീക്ഷ സൻെററുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ മൂന്ന് സൻെററുകളിലെ (1043-1045) ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 111301 മുതല്‍ 112200 വരെ) തിരുവനന്തപുരം കണ്ണമ്മൂല, മെഡിക്കല്‍ കോളജ് പി.ഒ, ജോണ്‍ കോക്‌സ് സി.എസ്‌.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്‍ജിനീയറിങ് കോളജില്‍ ഹാജരായി പരീക്ഷ എഴുതണം. നാലാം സൻെററിലെ (1046) ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 112201 മുതല്‍ 112500 വരെ) ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പേട്ട എന്ന സൻെററില്‍ ഹാജരായി പരീക്ഷ എഴുതണമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഒഴിവ് പത്തനംതിട്ട: ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. 31ന് ഉച്ചക്കുശേഷം രണ്ട് വരെ പി.എച്ച്.സി ഓഫിസില്‍ അപേക്ഷ സ്വീകരിക്കും. ഫോൺ: 0468 2355597.
Show Full Article
TAGS:LOCAL NEWS 
Next Story