Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവതയുടെ ഹൃദയം...

യുവതയുടെ ഹൃദയം കീഴടക്കാൻ പുതിയ രൂപത്തിൽ ചേളാവ് തിരിച്ചുവരുന്നു

text_fields
bookmark_border
കോന്നി: പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കാരി ബാഗുകൾ വിപണി കൈയടക്കിയപ്പോൾ പഴമയിലെങ്ങോ മൺമറഞ്ഞുപോയ ചേളാവ് പുത ുതലമുറയുടെ മനസ്സ് കീഴടക്കാൻ പുതിയ രൂപത്തിലും ഭാവത്തിലും ജനങ്ങൾക്കിടയിലേക്കെത്തുന്നു. തണ്ണിത്തോട് സപ്തസാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച തണ്ണിത്തോട്ടിൽ സംഘടിപ്പിക്കുന്ന കാർഷിക പരിസ്ഥിതി സെമിനാറിൽ പുതിയ രൂപത്തിലുള്ള ചേളാവ് പൊതുജനങ്ങൾക്കായി സമർപ്പിക്കും. വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ആേൻറാ ആൻറണി എം.പി ചേളാവിൻെറ പുനരാവിഷ്കാരം ഉദ്ഘാടനം ചെയ്യും. ചേളാവിൻെറ സാന്നിധ്യം സമൂഹത്തിൽ ഇല്ലാതെയായിട്ട് ഏറെക്കാലം ആയില്ല. കടകളിൽനിന്നും ചന്തകളിൽനിന്നും സാധനങ്ങൾ വാങ്ങാനും കൃഷിയുൽപന്നങ്ങൾ തുലാസിൽ തൂക്കാനും സാധനങ്ങൾ വിപണിയിലെത്തിക്കാനുമെല്ലാം ചേളാവ് ആയിരുന്നു ജനങ്ങളുടെ പ്രധാന ആശ്രയം. സമചതുരത്തിലുള്ള തുണിയുടെ രണ്ട് വശങ്ങളിലെ മൂലകൾ സമാന്തരമായി ബന്ധിപ്പിച്ചാണ് പണ്ട് ചേളാവ് ഉപയോഗിച്ചിരുന്നത്. സാധനങ്ങൾ നിറച്ച ചേളാവ് ആളുകൾ തലയിലും ചുമന്നിരുന്നു. എന്നാൽ, പുതുതലമുറയിൽ നഷ്ടപ്പെട്ടുപോയ ചേളാവ് യുവജനതക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പുനരാവിഷകരിച്ചാണ് തിരികെ എത്തുന്നത്. ക്ലിപ്പുകൾകൊണ്ട് ബന്ധിപ്പിച്ച പുതിയ ചേളാവ് ക്ലിപ്പുകൾ വേർപ്പെടുത്തിയാൽ സ്കാർഫ് ആയും ഉപയോഗിക്കാം. കോഴിക്കോട് ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ് ആൻഡ് ടെക്നോളജിയിലെ ഫാഷൻ ഡിസൈൻ വിഭാഗത്തിൻെറ സഹകരണത്തോടെയാണ് ചേളാവിൻെറ പുതിയ രൂപകൽപന. പൂർണമായും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപന ചെയ്ത ചേളാവിൽ പ്ലാസ്റ്റിക് ഘടകങ്ങൾ ഒഴിവാക്കിയാണ് നിർമിച്ചിരിക്കുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story