Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെണ്‍പാല-കദളിമംഗലം...

വെണ്‍പാല-കദളിമംഗലം പള്ളിയോടം നീരണിഞ്ഞു

text_fields
bookmark_border
തിരുവല്ല: മലർത്തിവെക്കാവുന്ന അമരത്തോടുകൂടി നിർമിച്ച വെൺപാല-കദളിമംഗലം പുതിയ പള്ളിയോടം നീരണിഞ്ഞു. വെൺപാലയിലെ മാലിപ്പുരയിൽനിന്ന് വഞ്ചിപ്പാട്ടിൻെറയും ആർപ്പുവിളിയുടെയും അകമ്പടിയോടെ പള്ളിയോടം കടവിൽ എത്തിച്ചു. എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ പള്ളിയോടം നീറ്റിലിറക്കി. ഉദ്ഘാടന യോഗത്തിൽ വെൺപാല ദേവീവിലാസം കരയോഗം പ്രസിഡൻറ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് ഡി. അനിൽ കുമാർ, സുരേഷ് ജി. പുത്തൻപുരക്കൽ, കൃഷ്ണകുമാർ കൃഷ്ണവേണി, കെ.പി. വിജയൻ, മുളവന രാധാകൃഷ്ണൻ, പ്രസന്നകുമാർ പേരങ്ങാട്ട് എന്നിവർ സംസാരിച്ചു. ആറന്മുളയിലേക്കുള്ള യാത്രയിൽ ഉയരം കുറഞ്ഞ പാലങ്ങളിൽ തട്ടുന്നത് ഒഴിവാക്കാൻ മലർത്തിയിടാവുന്ന അമരവുമായാണ് പുതിയ പള്ളിയോടം പണിതത്. നീറ്റിലിറക്കിയ പള്ളിയോടം പഴയ പള്ളിയോടത്തിൻെറ അകമ്പടിയോടെ കദളിമംഗലം ക്ഷേത്രക്കടവിലെത്തിച്ചു. ആഗസ്റ്റ് അഞ്ചിന് ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാനായി യാത്രതിരിക്കും. പഴയ പള്ളിയോടം ആറന്മുളയിൽെവച്ച് വരയന്നൂര്‍ കരക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story