Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
പത്തനംതിട്ട: സാധാരണ ജനങ്ങളിൽ ഉപഭോക്തൃ സംസ്കാരം പ്രചരിപ്പിക്കുന്നതിന് സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്ന ് സബ് ജഡ്ജും ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ ജി.ആർ. ബിൽകുൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സൻെറർ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി.സി ജില്ല പ്രസിഡൻറ് അഡ്വ. ശാസ്താമഠം ശ്രീകുമാർ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ഭാസുര പണിക്കർ മെമ്മോറിയൽ അവാർഡ് കെ. കേരളകുമാരി വിതരണം ചെയ്തു. ആധുനിക മാലിന്യ സംസ്കരണ ഉപാധിയെക്കുറിച്ച് ശുചിത്വമിഷൻ അസി. െഡവലപ്മൻെറ് കമീഷണർ ഡി. രാധാകൃഷ്ണനും സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിഷയത്തെക്കുറിച്ച് സി.വി.സി ജനറൽ സെക്രട്ടറി എ. അയ്യപ്പൻനായരും ക്ലാസെടുത്തു. ജില്ല സപ്ലൈ ഓഫിസ് സീനിയർ സൂപ്രണ്ട് എം.എൻ. വിനോദ്കുമാർ, ജി.എസ്.ടി. ഡിപ്പാർട്ട്മൻെറ് ജില്ല മാനേജർ പി. അജിത്, പയ്യനാമൺ രവി, അബ്ദുൽ കലാം ആസാദ്, അഡ്വ. എൻ. േപ്രംകുമാർ, ശബരിനാഥ്, ഗിരിജ മോഹൻ, അഡ്വ. അബ്ദുൽ മനാഫ്, ഹബീബ് മുഹമ്മദ്, പി.ബി. പ്രസാദ്, സി.ജെ. ജോർജ് വകയാർ, മല്ലശ്ശേരി പുരുഷോത്തമൻ, ലളിത സുകുമാരൻ, എം.കെ. രവീന്ദ്രൻ, കെ. സിയാദ്, ഹരിരാജ് തേപ്പുകല്ലുങ്കൽ, സി. നവാസ്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story