Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറെഡ് അലര്‍ട്ട്:...

റെഡ് അലര്‍ട്ട്: കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; മണ്ണെടുപ്പിനും ക്വാറിക്കും നിരോധനം

text_fields
bookmark_border
പത്തനംതിട്ട: കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വ െള്ളിയാഴ്ച മണ്ണെടുപ്പിനും ക്വാറികള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ പി.ബി. നൂഹിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് കുറവായതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി. കലക്ടറേറ്റിലെ ദുരന്തനിവാരണവിഭാഗവും താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: കലക്ടറേറ്റ്-0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫിസ് തിരുവല്ല-04692601303, കോഴഞ്ചേരി-04682222221, മല്ലപ്പള്ളി-04692682293, അടൂര്‍-04734224826, റാന്നി-04735227442, കോന്നി-04682240087. ഇതിനുപുറമേ എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും. ഫയര്‍ ഫോഴ്സും കണ്‍ട്രോള്‍ റൂം തുറക്കും. ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂം നമ്പര്‍: 04682222001. വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റെഡ് അലര്‍ട്ടിൻെറ പശ്ചാത്തലത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥർ അനിവാര്യമല്ലാത്ത അവധി പിന്‍വലിച്ച് സേവന സജ്ജരാകാന്‍ യോഗം നിര്‍ദേശിച്ചു. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ പട്ടികയും ബന്ധപ്പെട്ട വിവരങ്ങളും തയാറാക്കും. ബോട്ടുകള്‍ കൊണ്ടുവരുന്നതിനുള്ള വാഹനങ്ങളും ക്രമീകരിക്കും. റവന്യു വകുപ്പും ഫയര്‍ ഫോഴ്സും ഇതിനുള്ള പട്ടിക പ്രത്യേകം തയാറാക്കും. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കൈവശമുള്ള 1200 വീതം ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, 120 അസ്‌കാലൈറ്റ് എന്നിവ ഫയര്‍ഫോഴ്സ്, പൊലീസ് സേനകള്‍ എന്നിവിടങ്ങളിലേക്ക് നല്‍കുന്നതിനു തീരുമാനിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കും. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസ് ശ്രദ്ധിക്കണം. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍ ടീമുകള്‍ എന്നിവ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ക്കടകവാവ് ബലിയോട് അനുബന്ധിച്ച് അപകട സാധ്യതയുള്ള കടവുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കി. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാ റാണി, ജില്ല ഫയര്‍ ഓഫിസര്‍ എം.ജി. രാജേഷ്, ഡിവൈ.എസ്.പി എ. സന്തോഷ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്തോഷ്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലില്ലി എഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ചിറ്റാർ: പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂലൈ 22 മുതൽ ആഗസ്റ്റ് ആറ് വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒന്ന് മുതൽ ആറു വരെ വാർഡുകളിലെ കാർഡ് പുതുക്കൽ 22 മുതൽ 26 വരെയും 12, 13 വാർഡുകളിലെ കാർഡ് പുതുക്കൽ 27 മുതൽ 29 വരെയും ചിറ്റാർ കമ്യൂണിറ്റി ഹാളിൽ നടക്കും. ആറ് മുതൽ ഒമ്പത് വരെ വാർഡുകളിലെ കാർഡ് പുതുക്കൽ ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെ വയ്യാറ്റുപുഴ പറവനേത്ത് ബിൽഡിങ്ങിലും 10,11 വാർഡുകളിലെ കാർഡ് പുതുക്കൽ ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നീലിപിലാവ് ശിശു മന്ദിരത്തിലും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story