Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ് നന്നാക്കാൻ...

റോഡ് നന്നാക്കാൻ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
വടശേരിക്കര: തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല. പ്രതിഷേധവുമായി നാട്ടുകാർ. ഒരു വർഷത്തിലേറെയായി തകർന്ന പെരുനാട്- മാടമൺ-കോട്ടൂപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ മുഖ്യമന്ത്രിക്കും കലക്ടർക്കും പഞ്ചായത്തിനും വരെ പരാതി കൊടുത്തിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽപെടുത്തി വികസിപ്പിച്ച കൊട്ടൂപ്പാറ റോഡ് പിന്നീട് അറ്റകുറ്റപ്പണി നടത്താതെ നശിക്കുകയായിരുന്നു. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന കോട്ടൂപ്പാറയുടെ മുകളിലെത്താനുള്ള ഏക മാർഗവുമാണ് ഈ റോഡ്. മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിൽ തുടങ്ങി മാമ്പാറ വരെ കടന്നുപോകുന്ന റോഡിലെ മാടമൺ സ്കൂൾ മുതൽ കോട്ടൂപ്പാറ വരെയുള്ള ഒന്നര കിലോമീറ്റർ കാൽനടക്കുപോലും പറ്റാത്തവിധം തകർന്നു. റോഡിൻെറ ദുരവസ്ഥക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ശബരിമല പാത ഉപരോധിക്കുന്നതുൾപ്പെടെ സമരപരിപാടികൾ ആലോചിക്കുകയാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story