Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡുകള്‍ നവീകരിക്കാൻ...

റോഡുകള്‍ നവീകരിക്കാൻ 36.29 കോടി

text_fields
bookmark_border
പത്തനംതിട്ട: ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ള ഏഴു ശബരിമല സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വിഭാഗ ം ശബരിമല അവലോകന യോഗത്തിൽ അറിയിച്ചു. 15.4 കിലോമീറ്റര്‍ വരുന്ന മറ്റ് പ്രധാന നാല് റോഡുകള്‍ നവീകരിക്കാൻ 12.35 കോടിയും അനുവദിച്ചു. ഈ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി തുടങ്ങി. പമ്പയില്‍ അഞ്ച് എം.എല്‍.ഡി ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാൻറ് രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. ഇതിൻെറ ടെന്‍ഡര്‍ നടപടി തുടങ്ങി. നിലക്കല്‍ മാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പഠനം നടന്നുവരുകയാണ്. അപകട സാധ്യത ഒഴിവാക്കാൻ ഇത്തവണ ശബരിമലയിൽ കടകൾക്ക് പുറത്തുെവച്ച ഗ്യാസ് സിലിണ്ടറില്‍നിന്ന് പൈപ്പ് മുഖേനയാകും ഉള്ളിലേക്ക് പാചകവാതകം കൊണ്ടുവരുക. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം വിതരണം ചെയ്യാൻ ഒരുലക്ഷം തുണിസഞ്ചികൾ ലഭ്യമാക്കും. മണൽ വിട്ടുനൽകുന്നില്ല; വനം വകുപ്പിന് വിമർശനം പത്തനംതിട്ട: ശബരിമലയിലെ നിർമാണ പ്രവർത്തനത്തിന് പമ്പയിലെ മണൽ വിട്ടുനൽകാത്തതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ശബരിമല അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറിൻെറ വിമർശനം. പ്രളയത്തിൽ അടിഞ്ഞ ഉപയോഗപ്രദമായ 20,000 എം.ക്യൂബ് മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നതാണ്. വനം, ദേവസ്വം മന്ത്രിമാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ സംയുക്ത യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, വനം വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ മണൽ നീക്കാൻ അനുവദിക്കുന്നില്ല. ഉത്തരവ് കിട്ടിയില്ലെന്ന വാദത്തിലാണ് ഉദ്യോഗസ്ഥർ. ഇതിനായി മന്ത്രിസഭയുടെ മിനിറ്റ്സ് പരിശോധിച്ച് മണൽ നീക്കത്തിന് നടപടിയെടുക്കാൻ യോഗം നിർദേശം നൽകി. കെ.എസ്.ആർ.ടി.സി ട്രിപ് മുടക്കുന്നതിൽ പ്രതിഷേധം കോന്നി: കോന്നി-ഊട്ടുപാറ റൂട്ടിൽ ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി ബസ് ട്രിപ് മുടക്കുന്നതിൽ ജനതാദൾ എസ് അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ജനതാദൾ-എസ് സംസ്ഥാന കമ്മിറ്റി അംഗം സോമൻ പാമ്പായിക്കോട് യോഗം ഉദ്ഘാടനം ചെയ്തു. കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് അമ്പിളി വർഗീസ് അധ്യക്ഷത വഹിച്ചു. പി.കെ. ഗോപിനാഥപിള്ള, കെ. രാജേന്ദ്രൻ, ടി.എം. തോമസ്, എ.പി. ബാബു, പി. പ്രമോദ്, വി. വിഷ്ണു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ: പി.കെ. ഗോപിനാഥപിള്ള (പ്രസി), പി. പ്രമോദ് (സെക്ര), ടി.എം. തോമസ് (ട്രഷ), കെ. രാജേന്ദ്രൻ (വൈസ് പ്രസി), വിഷ്ണു വി. നായർ (ജോ. സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story