Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല തീര്‍ഥാടനം:...

ശബരിമല തീര്‍ഥാടനം: എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 10ന് മുമ്പ്​ പൂര്‍ത്തിയാക്കാൻ നിർദേശം

text_fields
bookmark_border
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളും സന്നദ്ധ സംഘടനകളും ചെയ്യേണ്ട എല്ലാ പ്രവര്‍ത്തന ങ്ങളും നവംബര്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. തീര്‍ഥാടനത്തിനു മുന്നോടിയായി വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. നിലക്കല്‍ കേന്ദ്രീകരിച്ച് ദുരന്തനിവാരണത്തിനായി പൂര്‍ണസജ്ജമായ സ്ഥിരം സംവിധാനത്തിന് പദ്ധതി തയാറാക്കി ശബരിമല ഉന്നതാധികാര സമിതിക്ക് നല്‍കി. പമ്പയിലെ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിൻെറ അപാകത പരിഹരിക്കുന്നതിൻെറ ഭാഗമായി അറ്റകുറ്റപ്പണി ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ഉടന്‍ കൈമാറണം. തീര്‍ഥാടന പാതയിലെ എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകളിൽ അടിസ്ഥാനസൗകര്യം ദേവസ്വം ബോര്‍ഡ് സജ്ജമാക്കണം. പമ്പയിലെയും നിലക്കലിലെയും അപകടസാധ്യതകള്‍ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തണം. പമ്പയില്‍ ഹൈഡ്രൻറുകളുടെ എണ്ണം കൂട്ടണം. സന്നിധാനത്തേക്കുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേടുകള്‍ നവംബര്‍ ഒന്നിന് മുമ്പ് സ്ഥാപിക്കണം. കുടിവെള്ളം, ശുചിമുറി എന്നിവ മികച്ച നിലയില്‍ ലഭ്യമാക്കാൻ ശ്രദ്ധപുലര്‍ത്തണം. വാട്ടര്‍ കിയോസ്‌കുകള്‍ ശുദ്ധിയായി സൂക്ഷിക്കാൻ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം. നിലവിലുള്ള മീഡിയാ സൻെറര്‍ പൊളിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കായി സജ്ജീകരിക്കുന്ന പുതിയ സ്ഥലത്തേക്ക് ബ്രോഡ്ബാന്‍ഡ് കേബിള്‍ മാറ്റി സ്ഥാപിക്കണമെന്ന് ബി.എസ്.എൻ.എല്ലിനെ ദേവസ്വം ബോര്‍ഡ് അറിയിക്കണം. തീര്‍ഥാടനപാതയില്‍ മൊബൈല്‍ കവറേജ് മെച്ചപ്പെടുത്തനാവശ്യമായ നടപടി ബി.എസ്.എൻ.എൽ ഏര്‍പ്പെടുത്തണം. റാന്നിയില്‍ തിരുവാഭരണപാതയിലെ സ്ഥലത്തിന് സ്വകാര്യ വ്യക്തിയില്‍നിന്ന് നികുതി ഈടാക്കിയ നടപടി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് റാന്നി തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പന്തളം-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന പരാതി അന്വേഷിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കി. തൂക്കുപാലത്തിൻെറ മോശം സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അടൂര്‍ ആർ.ഡി.ഒക്ക് നിര്‍ദേശം നല്‍കി. ചിറ്റയം ഗോപകുമാര്‍ എം.എൽ.എ, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്സന്‍ ടി.കെ. സതി, എ.ഡി.എം അലക്സ് പി. തോമസ്, ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന റാണി, അടൂര്‍ ആർ.ഡി.എ പി.ടി. എബ്രഹാം, ഡി.എഫ്.ഒ കോന്നി എ.പി. സുനില്‍ബേബി, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പി.ജി. ശശികുമാര വര്‍മ, അയ്യപ്പസേവ സംഘം ദേശീയ ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, ശബരിമല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് പമ്പ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. ഹരീഷ്‌കുമാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ബിനു ബേബി, ജില്ല ഫയര്‍ ഓഫിസര്‍ എം.ജി. രാജേഷ്, റാന്നി തഹസില്‍ദാര്‍ സാജന്‍ വി. കുരിയാക്കോസ്, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ റോയ് ജേക്കബ്, ജില്ല മെഡിക്കല്‍ ഓഫിസർ ‍(ആരോഗ്യം) ഡോ. എ.എൽ. ഷീജ, ജില്ല മെഡിക്കല്‍ ഓഫിസർ (ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസർ ‍(ആയുര്‍വേദം) ഡോ. റോബര്‍ട്ട് രാജ്, ഡി.ഡി.പി എസ്. സൈമ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story