Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവന്യമൃഗങ്ങൾ ജനവാസ...

വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക്; മലയോര ജനത ഭീതിയിൽ

text_fields
bookmark_border
ചിറ്റാർ: മലയോര ജനത ഭീതിയിലാണ്. കാട്ടാനകളും കാട്ടുപോത്തും പുലിയും കുരങ്ങും കാട്ടുപന്നികളും എന്നുവേണ്ട സകല വന് യമൃഗങ്ങളും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിവരുകയാണ്. ഒരു രക്ഷയുമില്ല എങ്ങനെ കൃഷി ഇറക്കും, മുമ്പെങ്ങും ഇത്രേം കുഴപ്പങ്ങളില്ലായിരുന്നു, എങ്ങനെ ജീവിക്കും, ഓരോ ദിവസവും ഭയന്നാണ് കഴിയുന്നതെന്ന് കർഷകർ പറയുന്നു. വനമേഖലയിലെ ഭക്ഷണ ദൗർലഭ്യമാണ് മൃഗങ്ങളെ കാടിന‌് വെളിയിലുള്ള കൃഷിയിടങ്ങളിൽ എത്തിക്കുന്ന പ്രധാന ഘടകം. ആനയും പുലിയും ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ വരെയെത്തി. പടയണിപ്പാറ അഞ്ചുമുക്ക്-മണിയാർ റോഡിൽ സന്ധ്യ കഴിഞ്ഞാൽ ഏതു നിമിഷവും ആനകൾ റോഡിൽ ഇറങ്ങിവരുന്ന അവസ്ഥയാണ്. ചിറ്റാർ വയ്യാറ്റുപുഴക്ക് സമീപം തേകത്തുംമണ്ണ് ഭാഗത്ത് പൂവണ്ണുംപതാലിൽ 26 കുടുംബങ്ങൾ വീടുവിട്ട് പോയി കഴിഞ്ഞു. മീൻ കുഴിയിൽ വളർത്തുപോത്തിനെ കഴിഞ്ഞയാഴ‌്ച വീട്ടുമുറ്റത്ത് വന്ന് പുലി പിടിച്ചുകൊന്നു. ഇതിന് സമീപപ്രദേശമായ കുളങ്ങര വാലിയിൽ നിരവധി വളർത്തുനായ്ക്കളെയാണ് പുലി കടിച്ചു തിന്നത്. സീതത്തോട് കൊച്ചുകോയിക്കൽ ആങ്ങമൂഴി എന്നിവിടങ്ങളിലും കാട്ടുമൃഗശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചിറ്റാറിൽ കുളങ്ങരവാലി, തേരകത്തും മണ്ണ്, വില്ലുന്നിപ്പാറ, മൺപിലാവ്, നീലിപിലാവ്, കട്ടച്ചിറ, കുടപ്പന, വാലേൽപടി തെക്കേക്കര, കൊടുമുടി, പടയനിപ്പാറ പ്രദേശങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമാണ്. ഇവിടങ്ങളിൽ വനം വകുപ്പ് എടുത്ത കിടങ്ങുകൾ പാതിവഴി ഉപേക്ഷിച്ച അവസ്ഥയിലാണ്. വനമേഖലയിലെ സോളാർ വേലി പൂർണമായും കാട്ടാന തല്ലിത്തകർത്തിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസ പ്രദേശങ്ങളിൽ സന്ധ്യ മുതൽ ആനകളുടെ കൂത്തരങ്ങാണ്. കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവർ അധിവസിക്കുന്ന പ്രദേശങ്ങളാണിവിടം. വന്യമൃഗങ്ങളിൽനിന്ന് ജനവാസ കേന്ദ്രത്തിന് സംരക്ഷണം ഒരുക്കേണ്ട വനം വകുപ്പും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ വനം വകുപ്പിൻെറ പ്രത്യേക സേനയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ്. റാന്നി ഡി.എഫ്.ഒ ഓഫിസിനു സമീപം പ്രവർത്തിക്കുന്ന സേന ഈ പ്രദേശങ്ങളിൽ വരാറിെല്ലന്ന് പ്രേദശവാസികൾ പറഞ്ഞു. ഇവരുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ അനിവാര്യമാണ്. വനാതിർത്തിയിൽ കിടങ്ങ് തീർത്തും സോളാർ വേലിയും നിർമിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് ജനങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story