Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടാനക്കൂട്ടം...

കാട്ടാനക്കൂട്ടം ഇറങ്ങി; വിറങ്ങലിച്ച് കോളനി നിവാസികൾ

text_fields
bookmark_border
ചിറ്റാർ: ഇപ്പോഴും വിറക്കുകയാണ്... ഞങ്ങൾ മൂന്നര വയസ്സുള്ള കുഞ്ഞിനെയും എടുത്ത് രാത്രി ഓടി.... സമീപത്തെ മറ്റു വീടുകളിലേക്ക്... ഇതു പറയുമ്പോൾ, ഇപ്പോഴും ഭയമാണ്- പടയനിപ്പാറയിൽ കോളനി നിവാസിയായ അശ്വതി ഭവനത്തിലെ സരോജിനി പറയുന്നു. ഇവിടം വിട്ട് ഞങ്ങൾ എങ്ങോട്ടു പോകും... 28 വർഷമായി ഈ പാറയിലെ കോളനിയിലാണ് താമസിക്കുന്നത്. പക്ഷേ, ഇത്രയും വർഷത്തിനിടെ ആദ്യമായാണ് കോളനിയിൽ കാട്ടാന ഇറങ്ങിയത്. കോളനിയിൽ 12 വീട്ടുകാരാണ് താമസിക്കുന്നത്. പടയനിപ്പാറ പട്ടികജാതി കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരു കൊമ്പനും ഒരു പിടിയാനയും. രാത്രി 12.30ന്‌ കോളനിക്കു സമീപത്തു കൊടുമുടി, പടയനിപ്പാറ റോഡിനോടു ചേർന്ന് താമസിക്കുന്ന ചെമ്പരത്തിമൂട്ടിൽ റജിയുടെ വീടിൻെറ അടുക്കളയോടു ചേർന്ന് പിറകുവശത്തെ പറമ്പിലാണ് ആനകൾ ആദ്യം ഇറങ്ങിയത്. ചിന്നംവിളി കേട്ട് വീട്ടിൽനിന്ന് മുറ്റത്തിറങ്ങി നോക്കുമ്പോൾ അടുക്കളയുടെ മുകൾ വശത്തെ പറമ്പിൽ രണ്ട് കാട്ടാന നിൽക്കുന്നതാണ് റജി കാണുന്നത്. ഉടൻ ഭാര്യ അജിത മകൻ അരുൺ എന്നിവരെയും വലിച്ചുകൊണ്ട് പ്രാണരക്ഷാർഥം ഓടി സമീപ വീടുകളിൽച്ചെന്ന് ആന ഇറങ്ങിയ വിവരം പറഞ്ഞു. സമീപ വീടുകളിലെ പുരുഷന്മാർ ഇറങ്ങി നോക്കുമ്പോൾ റജിയുടെ പറമ്പിലെ പ്ലാവിലെ ചക്ക അടർത്തി തിന്ന ശേഷം കമുകും കോലിഞ്ചിയും കാപ്പിയും മറ്റു കൃഷികളും നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് സമീപത്തെ കോളനി ഭാഗത്തേക്കു തിരിഞ്ഞ കാട്ടാനകൾ പുലർച്ച രേണ്ടാടെ കോളനിയിൽ നിലയുറപ്പിച്ചു. വളർത്തുനായ്ക്കളുടെ ശബ്ദവും ആനയുടെ ശബ്ദവും കേട്ടാണ് കോളനി നിവാസികൾ രാത്രി ഉണർന്നത്. വീടിൻെറ മുറ്റത്തിറങ്ങി നോക്കുമ്പോൾ വീടിനു മുൻവശത്തായി രണ്ട് കാട്ടാന നിൽക്കുന്നത് ഭർത്താവ് കെണ്ടന്ന് നന്ദന വിലാസത്തിൽ ബിന്ദു പറഞ്ഞു. ഭർത്താവ് ബാബു അയൽവാസികളെയും വീട്ടുകാരെയും വിളിച്ചുണർത്തി മക്കളുമായി ഓടി രക്ഷപ്പെടുകയായിരുന്നു. കോളനിക്കു സമീപത്തെ കാരികയം ബൽറ്റ് കാട്ടിൽനിന്നാണ് കാട്ടാന ഇറങ്ങുന്നത്. കൊടുമുടി-തെക്കേക്കര വനത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാന സോളാർ വേലിയും തകർത്താണ് കാരികയം ബൽറ്റ് കാട്ടിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ഒരുവർഷമായി ഈ കുട്ടിവനത്തിൽ അഞ്ച് ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവ സമീപ പറമ്പിലെ കൃഷി നശിപ്പിക്കുകയാണ്. വനത്തിനോടു ചേർന്ന പറമ്പുകളിലെ ഏക്കറുകണക്കിന് വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊടുമുടി മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്താനിതടത്തിൽ നസീർ, അനീഷ് ഭവനത്തിൽ ഗോപി, പുളിന്തിട്ടയിൽ തമ്പാൻ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story