Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപബ്ലിക് സ്​റ്റേഡിയം...

പബ്ലിക് സ്​റ്റേഡിയം കാടുകയറി നശിക്കുന്നു

text_fields
bookmark_border
തിരുവല്ല: നഗരസഭയുടെ കടുകാര്യസ്ഥത മൂലം പബ്ലിക് സ്റ്റേഡിയം കടുകയറി നശിക്കുന്നു. സ്റ്റേഡിയത്തിൻെറ പവിലിയനോട് ച േർന്ന ഭാഗത്ത് നാലടിയോളം ഉയരത്തിൽ പുല്ല് വളർന്നു നിൽക്കുകയാണ്. പവിലിയൻെറ ഭൂരിഭാഗവും കാട്ടുവള്ളികൾ പടർന്നുകയറിയ നിലയിലുമാണ്. സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർഥികളടക്കം വിവിധയിനം കായികോപാധികൾ പരിശീലിക്കുന്നതിനായി എത്തുന്ന ഇടമാണിത്. പവിലിയൻെറ പല ഭാഗങ്ങളും വിണ്ടുകയറിയ നിലയിലാണ്. അഞ്ച് തട്ടുകളുള്ള പവിലിയൻെറ മേൽത്തട്ട് ഒഴികെയുള്ള എല്ലാ പടിക്കെട്ടുകളും വള്ളിപ്പടർപ്പ് കയറി മൂടി. ഫുട്ബാൾ കോർട്ടിൻെറ ഭാഗം ഒഴിച്ചാൽ സ്റ്റേഡിയം പൂർണമായും കാടുപിടിച്ചു കിടക്കുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരമടക്കം നിരവധി സംസ്ഥാന-ജില്ലതല സ്കൂൾ മീറ്റുകൾക്ക് വേദിയായ ഇടം കൂടിയാണ് ഈ സ്റ്റേഡിയം. ഏതാനും മാസം മുമ്പ് വരെ പ്രായമേറിയവർ ഉൾെപ്പടെ നിരവധി പേർ പ്രഭാത-സായാഹ്ന സവാരി ഉൾെപ്പടെ വ്യായാമങ്ങൾക്കായി ഇവിടെ എത്തിയിരുന്നു. കാടുകയറി ഇഴജന്തുക്കളുടെ ശല്യം വർധിച്ചതോടെ സവാരിക്കാരും സ്റ്റേഡിയത്തെ കൈയൊഴിഞ്ഞു. കനത്ത മഴ പെയ്യുമ്പോൾ ഗ്രൗണ്ടിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും സ്റ്റേഡിയത്തിലെത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നഗരസഭ ബജറ്റിൽ വർഷംതോറും സ്റ്റേഡിയം നവീകരണത്തിനായി ലക്ഷങ്ങൾ വകകൊള്ളിക്കാറുണ്ടെങ്കിലും പദ്ധതികൾ ഒന്നും നടപ്പാവാറില്ല.
Show Full Article
TAGS:LOCAL NEWS 
Next Story