Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുമ്പഴ-വലഞ്ചുഴി ടൂറിസം ...

കുമ്പഴ-വലഞ്ചുഴി ടൂറിസം പദ്ധതി നടപ്പാക്കാൻ നഗരസഭ കൗൺസിലി​െൻറ അംഗീകാരം

text_fields
bookmark_border
കുമ്പഴ-വലഞ്ചുഴി ടൂറിസം പദ്ധതി നടപ്പാക്കാൻ നഗരസഭ കൗൺസിലിൻെറ അംഗീകാരം പത്തനംതിട്ട: ജില്ല ടൂറിസം പ്രമോഷൻ കൗൺസി ൽ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കുമ്പഴ-വലഞ്ചുഴി ടൂറിസം പദ്ധതിക്ക് നഗരസഭ കൗൺസിൽ അനുവാദം നൽകി. ഈ പദ്ധതി നടപ്പാക്കുന്നത് ജില്ല ഭരണകൂടമാണെങ്കിലും ആറ്റുപുറേമ്പാക്കായതിനാൽ നഗരസഭയുടെ അനുവാദം വേണം. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ നഗരസഭയുടെ താൽപര്യംകൂടി പരിഗണിച്ച് പദ്ധതി നടപ്പാക്കുന്നതിന് അനുവാദം നൽകുകയായിരുന്നു. നഗരസഭയുടെ 20, 22, 24 വാർഡുകൾകൂടി ഉൾപ്പെടുന്ന 2.1882 ഹെക്ടർ ആറ്റുപുറേമ്പാക്കാണ് പദ്ധതിക്കായി അനുവദിച്ചത്. 22, 24 വാർഡുകളിലെ തോണ്ടക്കടവിൽനിന്ന് തുടങ്ങി കുമ്പഴയിൽവരെയുള്ള അച്ചൻകോവിലാറിൻെറ പുറേമ്പാക്ക് സ്ഥലമാണിത്. മുളങ്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ഈ സ്ഥലത്ത് വിപുലമായ പാർക്ക്, പൂന്തോട്ടം, ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, കഫറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക്, പെഡൽ ബോട്ട് സംവിധാനം തുടങ്ങിയവയാണ് ടൂറിസം ഫണ്ട് ഉപയോഗിച്ച് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം കലക്ടർ പി.ബി. നൂഹ് സ്ഥലം സന്ദർശിച്ച് ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. പദ്ധതി യാഥാർഥ്യമായാൽ വലിയ തോതിൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നും പ്രദേശത്തിന് വികസന മുന്നേറ്റമുണ്ടാകുമെന്നും മനസ്സിലാക്കിയാണ് പദ്ധതികൾ നടപ്പാക്കാൻ നഗരസഭ വേഗം അംഗീകാരം നൽകിയതെന്ന് ചെയർപേഴ്സൻ ഗീത സുരേഷ് പറഞ്ഞു. ടൗണിൽനിന്ന് 1.5 കിലോമീറ്റർ മാത്രമുള്ള വലഞ്ചുഴിയിൽനിന്ന് തുടങ്ങുന്ന പദ്ധതിവഴി പ്രദേശത്തിൻെറ മുഖഛായ മാറ്റാൻ കഴിയും.
Show Full Article
TAGS:LOCAL NEWS 
Next Story