അഷ്​ടമി രോഹിണി വള്ളസദ്യ വഴിപാട് കൂപ്പണ്‍ വിതര​േണാദ്ഘാടനം

05:01 AM
12/07/2019
കോഴഞ്ചേരി: അഷ്ടമി രോഹിണി വള്ളസദ്യയുടെ വഴിപാട് കൂപ്പണ്‍ വിതരേണാദ്ഘാടനം ആറന്മുള പാർഥസാരഥി ക്ഷേത്രാങ്കണത്തില്‍ പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി പടിഞ്ഞാറ്റോതറ തോണ്ടുപറമ്പില്‍ ദേവിക ഷാജിക്ക് കൂപ്പണ്‍ നല്‍കി നിർവഹിച്ചു. ഈ വര്‍ഷത്തെ വള്ളസദ്യ ആഗസ്റ്റ് അഞ്ച് മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ്. 23നാണ് അഷ്ടമി രോഹിണി വള്ളസദ്യ. കൂപ്പണ്‍ 10000, 5000, 2000, 1000 എന്നീ നിരക്കുകളിലാണ് ലഭ്യമാകുന്നത്. പള്ളിയോട സേവാസംഘം വൈസ് പ്രസിഡൻറ് ജി. സുരേഷ്, സെക്രട്ടറി പി.ആർ. രാധാകൃഷ്ണന്‍, ജോയൻറ് സെക്രട്ടറി വി. വിശ്വനാഥന്‍ പിള്ള, അഷ്ടമി രോഹിണി വള്ളസദ്യ കണ്‍വീനര്‍ ജി. സുരേഷ് കുമാർ, പബ്ലിസിറ്റി കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി, കെ.പി. സോമൻ, മുരളി ജി. പിള്ള, രവി. ആർ. നായർ, വി.കെ. ചന്ദ്രന്‍ പിള്ള, എം.പി. അശോക് കുമാര്‍, ഡി. വിനോദ്, ദേവസ്വം എ.ഒ. അജിത് കുമാർ, വള്ളസദ്യ നിർവാഹക സമിതി അംഗങ്ങളായ രാജേന്ദ്ര ബാബു, ജഗന്‍ മോഹന്‍ദാസ്, അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
Loading...